വാഷിങ്ടണ്‍: കശ്മീര്‍ വിഭജനത്തിന് ശേഷം സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ വിശദമായി നിരീക്ഷിച്ച് വരികയാണെന്നും ബാധിച്ചിരിക്കുന്ന ആളുകളുടെ വ്യക്തിപരമായ അവകാശങ്ങളും ആശങ്കയും കണക്കിലെടുക്കും എന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗണ്‍ ഒര്‍ത്താഗസ് അറിയിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് സംസ്ഥാനത്തെ പുനസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി വക്താവ് പറഞ്ഞു. നിയന്ത്രണ രേഖയില്‍ എല്ലാവരും സമാധാനവും സുസ്തിരതയും നിലനിര്‍ത്തണമെന്ന് ഒര്‍ത്താഗസ് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനീക നടപടിയില്‍ ആശങ്ക അറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫന്‍ ട്വിജ്വാരയ്ക്ക് പറഞ്ഞു.
from mangalam.com https://ift.tt/2YFoV2p
via IFTTT
No comments:
Post a Comment