ഡല്‍ഹിയില്‍ നാലുനിലക്കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ആറുപേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 5, 2019

ഡല്‍ഹിയില്‍ നാലുനിലക്കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ആറുപേര്‍ മരിച്ചു

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ സാക്കിർ നഗറിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തതിൽ ആറുപേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. സംഭവത്തിൽ 11 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള നാലുനില ഫ്ളാറ്റിലാണ് തീപിടിച്ചത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഇതിൽ താമസിച്ചിരുന്നവർ അധികവും ഉറക്കത്തിലായിരുന്നതാണ് ഇത്രയും അളുകൾ മരിക്കാൻ ഇടയാക്കിയത്. കെട്ടിടത്തിൽ വൈദ്യുത ബോക്സിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തത്തെ തുടർന്ന് പുറത്തേക്കിറങ്ങാൻ സാധിക്കാതെ നിന്നവർ ജീവൻ രക്ഷിക്കാനായി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി. ഇവരിൽ പലർക്കും പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. എട്ടോളം ഫയർ എഞ്ചിനുകൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. Content Highlights:fire that broke out at a residential building in southeast Delhi late last night


from mathrubhumi.latestnews.rssfeed https://ift.tt/2MD8PQl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages