കശ്മീരില്‍ സ്വകാര്യനിക്ഷേപം വരും തൊഴിലവസരവും കൂടും ; മറ്റുള്ളവരുമായി സമ്മിശ്ര സമൂഹം സൃഷ്ടിക്കപ്പെട്ടാല്‍ തീവ്രവാദവും ഇല്ലാതാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 5, 2019

കശ്മീരില്‍ സ്വകാര്യനിക്ഷേപം വരും തൊഴിലവസരവും കൂടും ; മറ്റുള്ളവരുമായി സമ്മിശ്ര സമൂഹം സൃഷ്ടിക്കപ്പെട്ടാല്‍ തീവ്രവാദവും ഇല്ലാതാകും

ന്യുഡല്‍ഹി: ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ് എടുത്തു മാറ്റിയതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് ജാതിയും വംശവും ലിംഗവും സംബന്ധിച്ച കശ്മീരിന്റെ വിവേചനം അവസാനിപ്പിച്ച് കൂടുതല്‍ നിക്ഷേപവും തൊഴിലവസരവും. കോര്‍പ്പറേറ്റ് ഹൗസുകളെ കശ്മീരിന്റെ വിവിധ മേഖലയിലേക്ക് നിക്ഷേപം ഇറക്കാന്‍ അവസരം നല്‍കുന്നതിലൂടെ പ്രദേശത്തെ യുവാക്കളെ തീവ്രവാദത്തില്‍ നിന്നും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്നും തൊഴിലിലേക്കും മറ്റു കാര്യങ്ങളിലേക്കും വഴി തിരിച്ചുവിടാമെന്ന സ്വപ്നവും ബിജെപി പങ്കുവെയ്ക്കുന്നു.

വകുപ്പ് എടുത്തു മാറ്റിയതിലൂടെ റൈറ്റ് ടൂ എഡ്യൂക്കേഷന്‍ ആക്ട്, റൈറ്റ് ടൂ ഇന്‍ഫൊര്‍മേഷന്‍ ആക്ട്, സിഎജി ആക്്ട് തുടങ്ങിയ ഉള്‍പ്പെടെ ക്ഷേമപരമായ കാര്യങ്ങള്‍ നില്‍ക്കുന്ന നിയമങ്ങള്‍ കൊണ്ടുവരാനാകും എന്നതാണ് നേട്ടം. അത് കശ്മീരിന് മുന്നില്‍ സ്വകാര്യ നിക്ഷേപത്തിന്റെ വാതായനങ്ങള്‍ തുറക്കപ്പെടാന്‍ കാരണമാകും. സംസ്ഥാനത്തിന്റെ മികവും വികസനവും വര്‍ദ്ധിപ്പിക്കുന്നതിലേക്ക് ഇത് മാറുമെന്നുമായിരുന്നു ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. കശ്മീരില്‍ ഇന്ത്യയിലെ ആര്‍ക്കും ഭൂമി സമ്പാദിക്കാമെന്നത് സ്വകാര്യ മേഖലയില്‍ നിന്നുള്ള വ്യക്തികളും വിദേശ കമ്പനികളും സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം ഇറക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

370 ാം വകുപ്പും അതിലെ 35 എ അനുഛേദവും എടുത്തു മാറ്റുന്നതിലൂടെ കൂടുതല്‍ സാമൂഹിക ഇടപെടലും മറ്റു സംസ്ഥാനങ്ങളിലുള്ളവരുമായുള്ള കശ്മീരി ജനതയുടെ സമ്മിശ്രപ്പെടലും തീവ്രവാദി ആക്രമണങ്ങള്‍ കുറയ്ക്കാന്‍ കാരണമാകുമെന്ന് സുരക്ഷാ ഏജന്‍സികളും കരുതുന്നു. പാകിസ്താന്‍ ദുഷ്ടത രൂപപ്പെടുത്തുന്ന ജിഹാദി പ്രവര്‍ത്തനങ്ങളിലേക്ക് തെറ്റായി നയിക്കപ്പെടുകയാണ് കശ്മീര്‍ യുവത എന്നും മോഡി പറഞ്ഞിരുന്നു. ആയിരക്കണക്കിന് സൈനികരാണ് കൊല്ലപ്പെട്ടത്. 370 ാം വകുപ്പ് കശ്മീര്‍ യുവതയെ തീവ്രവാദികള്‍ക്ക് വഴിതെറ്റിക്കാനും വികസനത്തില്‍ നിന്നും മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താനുമായിരുന്നു ഉപകരിച്ചിരുന്നത്.

രാഷ്ട്രീയപാര്‍ട്ടികളും ഭിന്ന ആശയങ്ങളേയുമാണ് 370 ാം വകുപ്പ് തുണച്ചിരുന്നത്. ഇതില്ലായിരുന്നെങ്കില്‍ തീവ്രവാദത്തിന്റെ ഭാഗമായി കശ്മീരികള്‍ക്ക് കുട്ടികളെ നഷ്ടപ്പെടുകയില്ലായിരുന്നു. എന്നിട്ടും കശ്മീരി ജനത ഈ വകുപ്പിനെ പിന്തുണയ്ക്കുക ആയിരുന്നെന്നാണ് അമിത്ഷാ പറഞ്ഞത്.



from mangalam.com https://ift.tt/2ZzcamV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages