പൂനെ: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. പൂനെയിലാണ് സംഭവം. ഒരു പ്രമുഖ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പായുടെ മറവിലായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തിന്റെ പിടിയില്‍ നിന്നും അഞ്ച് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി. സംഘത്തിന്റെ വലയില്‍ അകപ്പെട്ട അഞ്ച് തായ്‌ലന്‍ഡ് യുവതികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.
സ്പായുടെ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നും 12800 രൂപയും പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി സ്പാ മാനേജരെ ഹവേലി പോലീസിന് കൈമാറി.
എട്ടുമാസങ്ങള്‍ക്ക് മുന്‍പ് പോലീസ് ഇതേ സ്പായില്‍ റെയ്ഡ് നടത്തുകയും സ്പാ ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതാണ്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം മറ്റൊരു പേരില്‍ സ്പാ വീണ്ടും ആരംഭിക്കുകയായിരുന്നു. സ്പായില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്.
from mangalam.com https://ift.tt/2TFn0G5
via IFTTT
No comments:
Post a Comment