പെണ്‍കുട്ടികള്‍ വീട്ടിലും സുരക്ഷിതരല്ല; സ്വന്തം മകളെ രണ്ട് വര്‍ഷം തുടരെ ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍ എതിര്‍ത്തപ്പോള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് മൂത്ത മകളുടെ പരാതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 17, 2019

പെണ്‍കുട്ടികള്‍ വീട്ടിലും സുരക്ഷിതരല്ല; സ്വന്തം മകളെ രണ്ട് വര്‍ഷം തുടരെ ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍ എതിര്‍ത്തപ്പോള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് മൂത്ത മകളുടെ പരാതിയില്‍

ഗോരാഘ്പൂര്‍: പത്തൊമ്പത് വയസ്സുള്ള മകളെ നാളുകളായി ബലാത്സംഗത്തിന് ഇരയാക്കി ഒടുവില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരാഘ്പൂരിലാണ് സംഭവം ഉണ്ടായത്. മൂത്ത മകളുടെ പരാതിയിലാണ് പിതാവിനെ പോലീസ് വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്.

ഇളയ മകളെ പ്രതിയായ അച്ഛന്‍ രണ്ട് വര്‍ഷമായി ബലാത്സംഗം ചെയ്ത് വരികയായിരുന്നു. ഒരിക്കല്‍ 19കാരി മകളുടെ കഴുത്തറുത്ത് പ്രതി കൊലപ്പെടുത്തിയെന്നും പോലീസ് പറയുന്നു. ജൂലൈ 26ന് രാത്രിയിലാണ് ഇളയ മകളുടെ കഴുത്തറുത്ത് പിതാവ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി മകളുടെ തല കുഴിച്ചിടുകയും ഉടല്‍ കടലില്‍ നിന്നുള്ള കൈവഴിയില്‍ ഒഴുക്കിവിടുകയും ചെയ്തു.

മകളുടെ കൊലപാതക കേസിലാണ് പ്രതിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിലാണ് മകളെ താന്‍ ബലാത്സംഗം ചെയ്തിരുന്നതായി പ്രതി വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷമായി ബലാത്സംഗം തുടരുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഒരിക്കല്‍ ലൈംഗികമായി സമീപിച്ച തന്നെ മകള്‍ എതിര്‍ത്തുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പറഞ്ഞു.

പ്രതിയുടെ ഭാര്യ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. തുടര്‍ന്ന് രണ്ട് പെണ്‍മക്കള്‍ക്ക് ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. 2015ല്‍ മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഇതോടെയാണ് ഇളയ മകള്‍ക്കൊപ്പം പ്രതി താമസം ആരംഭിക്കുന്നത്. തുടര്‍ന്നാണ് ബലാത്സംഗവും കൊലപാതകവും നടന്നത്.

രക്ഷാബന്ധന്‍ ദിനത്തില്‍ തന്നെ കാണാന്‍ അനുജത്തി എത്താതിരുന്നതിനെ തുടര്‍ന്ന് സഹോദരി അന്വേഷിച്ച് വീട്ടിലെത്തി. എന്നാല്‍ അനുജത്തിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ കാര്യം തിരക്കിയപ്പോള്‍ താന്‍ മകളെ കൊലപ്പെടുത്തിയെന്ന് പിതാവ് തന്നെ പറയുകയായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന മകള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.



from mangalam.com https://ift.tt/2NbZFus
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages