കാക്കി അഴിച്ച ടി.പി. സെന്‍കുമാര്‍ കറുപ്പണിയുന്നു: അഭിഭാഷകനായുള്ള എന്റോള്‍മെന്റ് ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 17, 2019

കാക്കി അഴിച്ച ടി.പി. സെന്‍കുമാര്‍ കറുപ്പണിയുന്നു: അഭിഭാഷകനായുള്ള എന്റോള്‍മെന്റ് ഇന്ന്

കൊച്ചി: വിരമിച്ച മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഐപിഎസ് അഭിഭാഷകനായി അവരോധിക്കാനൊരുങ്ങുന്നു. ഇന്ന് കൊച്ചിയില്‍ വച്ചാണ് എന്റോള്‍മെന്റ് നടക്കും.

തന്നെ പദവിയില്‍ നിന്നും മാറ്റിയ സര്‍ക്കാരിനെ വെല്ലുവിളിച്ച് സുപ്രീംകോടതി വരെ കേസ് നടത്തി വിജയിച്ചയാളാണ് സെന്‍കുമാര്‍. എന്നാല്‍ തിരികെ എത്തിയ സെന്‍കുമാറിന് നിരവധി കേസുകളാണ് അഭിമുഖീകരിക്കേണ്ടിവന്നത്.

25 വര്‍ഷം മുന്‍പ് ഗവര്‍ണറുടെ എഡിസി ആയിരിക്കെ എല്‍എല്‍ബി പഠിച്ച് പാസായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. വിരമിച്ചതിന് ശേഷം സ്ഥിരമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള സെന്‍കുമാര്‍ സ്വന്തം അനുഭവങ്ങളെ ആധാരമാക്കി പുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ്.



from mangalam.com https://ift.tt/33Hk7ZW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages