കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ വരുത്തിവെച്ചത്; റബ്ബര്‍ നടാന്‍ ഹിറ്റാച്ചി കയറ്റി കുഴി എടുത്തത് പ്രധാന കാരണം; നാട്ടുകാരുടെ പരാതി അധികൃതര്‍ അവഗണിച്ചത് വിനയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 10, 2019

കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ വരുത്തിവെച്ചത്; റബ്ബര്‍ നടാന്‍ ഹിറ്റാച്ചി കയറ്റി കുഴി എടുത്തത് പ്രധാന കാരണം; നാട്ടുകാരുടെ പരാതി അധികൃതര്‍ അവഗണിച്ചത് വിനയായി

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിന്നും ഇപ്പോഴും കരകയറാനായിട്ടില്ല. എന്നാല്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ വരുത്തിവെച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റബ്ബര്‍ കൃഷിക്കായി മലമുകളില്‍ സ്വകാര്യ വ്യക്തി മണ്ണുമാന്തി യന്ത്രമായ ഹിറ്റാച്ചി ഉപയോഗിച്ച് കുഴിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. മണ്ണൊലിച്ച് താഴേക്ക് ഇറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.

പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നെങ്കിലും അധികൃതര്‍ കാര്യമാക്കിയില്ല. കളക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ജില്ല ഭരണകൂടത്തിന് പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ല. റബര്‍തൈകള്‍ പിഴുതെറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചിട്ട് പോലും കാര്യമുണ്ടായില്ല.

അതേസമയം, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഉടന്‍തന്നെ നാട്ടുകാര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതുകൊണ്ട് അപകടം ഉണ്ടായില്ല. ഏകദേശം 150 ഓളം പേരാണ് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. രാവിലെ 10.30ന് ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് കുറച്ച് സമയം രക്ഷാപ്രവര്‍ത്തനം നിറുത്തിവച്ചിരുന്നു. പലസ്ഥലങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞിട്ടുണ്ട്.



from mangalam.com https://ift.tt/2YZLOJK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages