കോഴിക്കോട്: കേരളത്തില്‍ പെയ്തിറങ്ങുന്ന കനത്ത മഴയ്ക്ക് ഇന്നോട് കൂടി ശക്തി കുറയുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ മരണം 65ല്‍ എത്തി. ഏറ്റവുമധികം ദുരിതം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇതുവരെ ഒന്‍പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാര്യമായ ശമനമുണ്ടായിട്ടുണ്ടെങ്കിലും കണ്ണൂരിലെ വിവിധ മേഖലകളില്‍ മഴ പെയ്യുന്നുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. അതിനിടെ ഇന്നലെ റെഡ് അലേര്‍ട്ട് പ്രഖ്യപിച്ചിരുന്ന എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം.
കനത്തമഴയില്‍ ഏറ്റവും വലിയ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സംഘമാണ് കവളപ്പാറയില്‍ എത്തിയത്. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും പോലുള്ള പ്രകൃതി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്.
63ഓളം ആളുകള്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് വൃഷ്ടിപ്രദേശത്തേക്ക് വെള്ളത്തിന്റെ ഒഴുക്കും വര്‍ദ്ധിച്ചിരിക്കുകയാണ്. അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് എന്നത് 128 അടിയാണ്.
from mangalam.com https://ift.tt/2ZMU9BQ
via IFTTT
No comments:
Post a Comment