തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നുണ്ടെങ്കിലും മലമ്പുഴ ഡാം ഇന്ന് തുറക്കില്ല. എന്നാൽ മഴക്കെടുതികൾ രൂക്ഷമായി തുടരുന്ന വയനാട്ടിൽ ബാണാസുര സാഗർ തുറക്കുന്ന കാര്യം 8 മണിക്ക് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. നിലവിൽ ഡാമിന് ഓറഞ്ച് അലർട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ഡാം തുറക്കും. ഡാമുകളുടെ പരിസര പ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശമുണ്ട്. പാലക്കാട് മഴ മാറി നിൽക്കുന്ന സാഹചര്യമാണ്. ചെറിയ ചാറ്റൽമഴ മാത്രമാണ് ജില്ലിയിലുള്ളത്. ഇന്നലെ രാത്രി മുതൽ വലിയ മഴ ഇല്ല. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാൽ നീരൊഴുക്ക് കുറഞ്ഞു. അതിനാൽ മലമ്പുഴ ഡാം ഇന്ന് തുറക്കേണ്ടതില്ലെന്ന് ജലസേചന വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രി പുറപ്പെടുവിച്ച ജാഗ്രത നിർദേശം പിന്നീട് പിൻവലിച്ചു. വൈദ്യുതിബോർഡിന്റെ ഇടുക്കി, പമ്പ, കക്കി, ഇടമലയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്പോഴും 30 മുതൽ 39 ശതമാനംവരെ മാത്രമാണ്. 17 ചെറുകിട, ഇടത്തരം അണക്കെട്ടുകളും ബാരേജുകളുമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ഇടുക്കി: കല്ലാർക്കുട്ടി, ലോവർ പെരിയാൻ പാംബ്ള, മലങ്കര, ഇരട്ടയാർ, മൂന്നാർ ആർ.എ. ഹെഡ് വർക്സ്. പത്തനംതിട്ട: മണിയാർ ബാരേജ്, പെരുന്തേനരുവി. എറണാകുളം: ഭൂതത്താൻകെട്ട് ബാരേജ്, നേര്യമംഗലം. തൃശ്ശൂർ: പെരിങ്ങൽക്കുത്ത്, പൂമല. പാലക്കാട്: കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ, മൂലത്തറ റെഗുലേറ്റർ, പോത്തുണ്ടി. വയനാട്: കാരാപ്പുഴ. കോഴിക്കോട്: കക്കയം, കുറ്റ്യാടി. കണ്ണൂർ: പഴശ്ശി ബാരേജ്. തിരുവനന്തപുരം: അരുവിക്കര എന്നിവയാണിവ. content highlights: Decision on Banasura will be taken by 8 am; Malambuzha wont be open
from mathrubhumi.latestnews.rssfeed https://ift.tt/2yNG1fJ
via
IFTTT
No comments:
Post a Comment