കൂരാച്ചുണ്ട്: കക്കയം പവർഹൗസിനു പിന്നിലുണ്ടായ ഉരുൾപൊട്ടലിൽ 225 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആറു പവർഹൗസുകളിൽ മൂന്നെണ്ണം പൂർണമായി നശിച്ചു. മണ്ണും ചെളിയും കയറിയാണ് യന്ത്രങ്ങൾ തകരാറിലായത്. 300 കോടി രൂപയുടെ നാശനഷ്ടമുണ്ടെന്നു അസിസ്റ്റന്റ് എൻജിനിയർ എൻ.എൻ. രാജൻ പറഞ്ഞു. 1972-ൽ സ്ഥാപിച്ച 50 മെഗാവാട്ടിന്റെ മൂന്നു പവർഹൗസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്. യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന് സംശയമുണ്ട്. 2001, 2010 വർഷങ്ങളിൽ സ്ഥാപിച്ച 25 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നുപവർഹൗസുകൾക്കും തകരാറുണ്ടായെങ്കിലും കാര്യമായ നാശനഷ്ടമില്ല. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഉരുൾപൊട്ടിയത്. കെട്ടിടത്തിന്റെ ഭിത്തിയും ജനൽച്ചില്ലുകളും തകർത്ത് കല്ലും വെള്ളവും ഒഴുകിയെത്തിയപ്പോൾ ജോലിചെയ്തിരുന്ന നാലു ഓപ്പറേറ്റർമാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിൽ ഒന്നരമീറ്റർ ഉയരത്തിൽ ചെളി നിറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഇവിടേക്ക് വെള്ളം ഒഴുകിയെത്തുന്നതിനാൽ മണ്ണു നീക്കാനോ കേടുപാടുകൾ പരിശോധിക്കാനോ സാധിക്കുന്നില്ല. ഒരുദിവസം 4.5 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതു നിലച്ചതുകാരണം വൈദ്യുതിബോർഡിന് രണ്ടരക്കോടി രൂപയുടെ നഷ്ടം വേറെയുമുണ്ട്. Content Highlights: Loss of 300 crores
from mathrubhumi.latestnews.rssfeed https://ift.tt/2KCDdYu
via
IFTTT
No comments:
Post a Comment