പ്രളയത്തിനിടയില്‍ ബോട്ടില്‍ വച്ച സെല്‍ഫി; വിമര്‍ശനമായപ്പോള്‍ നീന്തല്‍ വീഡിയോയുമായി ബിജെപി മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 10, 2019

പ്രളയത്തിനിടയില്‍ ബോട്ടില്‍ വച്ച സെല്‍ഫി; വിമര്‍ശനമായപ്പോള്‍ നീന്തല്‍ വീഡിയോയുമായി ബിജെപി മന്ത്രി

ന്യൂഡൽഹി: പ്രളയത്താൽ മുങ്ങിപ്പോയ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ ബോട്ടിലിരുന്ന് സെൽഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മന്ത്രി ഗിരീഷ് മഹാരാജന് രൂക്ഷ വിമർശനം. കാര്യങ്ങൾ കൈവിട്ടതോടെ വിമർശനങ്ങളെ തണുപ്പിക്കാനായി മന്ത്രി പുഴയിൽ നീന്തി സാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോ ബി.ജെ.പി ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച സാംഗ്ലി ജില്ലയിൽ വെച്ചാണ് ഗിരീഷ് മഹാരാജൻ സെൽഫിയും വീഡിയോയുമെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സംഭവം ദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കുകയും വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. This is how Maharashtra BJP Minister Girish Mahajan enjoying free boat ride.!! Sad to see this how insensitive people s are. #Kolhapurfloods #ResignCM @sakaltimes pic.twitter.com/JdI3n43kgX — अर्जुन पाटील (@RjunPatil) August 9, 2019 നൂറുകണക്കിന് ആളുകൾക്ക് ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട് നിൽക്കുമ്പോൾ മന്ത്രി ബോട്ട് യാത്ര ആസ്വദിക്കുകയാണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ വന്ന വിമർശനം. വെള്ളിയാഴ്ച മാത്രം പ്രളയത്തെ തുടർന്ന് ഒൻപത് പേർ മരിച്ച സാംഗ്ലിയിൽ വെച്ച് സെൽഫിയെടുത്ത ജലവിഭവ വകുപ്പ് മന്ത്രി കൂടിയായ ഗിരീഷ് മഹാജന് തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകണമെന്നും ചിലർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത്തരമൊരു വിവാദമുണ്ടാക്കിയത് ബിജെപിയെ സമ്മർദത്തിലാക്കി. Maharashtra Minister Shri @girishdmahajan swims to reach a flood hit village. This is how BJP earns Sabka Vishwas. #MaharashtraFloods pic.twitter.com/NA31lieLQ5 — BJP (@BJP4India) August 10, 2019 തുടർന്നാണ് മന്ത്രിയുടെ സാഹസിക രക്ഷാ പ്രവർത്തനം പാർട്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളിലൂടെ രക്ഷാപ്രവർത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തിൽ നീന്തുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ഇങ്ങനെയാണ് ബിജെപി എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നതെന്നായിരുന്നു അടിക്കുറിപ്പ്. content highlights: After Ministers Flood Selfie, BJP Video Shows Him Swimming To Village


from mathrubhumi.latestnews.rssfeed https://ift.tt/2yPFQ3D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages