ഫ്‌ളോറിഡ: വെസ്‌റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസിന് ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 95 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. കളി തീരാന്‍ 16 പന്തുകള്‍ ശേഷിക്കേയാണ് ഇന്ത്യ വിജയ റണ്ണെടുത്തത്. രോഹിത് ശര്‍മ (25 പന്തില്‍ 24), ശിഖര്‍ ധവാന്‍ (ഒന്ന്), നായകന്‍ വിരാട് കോഹ്ലി (19), ഋഷഭ് പന്ത് (0) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും മനീഷ് പാണ്ഡെ (14 പന്തില്‍ 19), രവീന്ദ്ര ജഡേജ (10) എന്നിവരുടെ മികവില്‍ ഇന്ത്യ ജയിച്ചു. നാലോവറില്‍ ഒരു മെയ്‌ഡനടക്കം 17 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുമായി ട്വന്റി 20 അരങ്ങേറ്റം ഗംഭീരമാക്കിയ യുവ പേസര്‍ നവ്‌ദീപ് സൈനിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. നാലോവറില്‍ 19 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാര്‍ മികച്ച പിന്തുണ നല്‍കി. വാഷിങ്‌ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
വിന്‍ഡീസ് നിരയില്‍ 49 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 49 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡാണ് ടോപ്‌സ്കോറര്‍. പൊള്ളാര്‍ഡിനു പുറമേ 16 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും രണ്ടു സിക്‌സറുകളും സഹിതം 20 റണ്‍സ് നേടിയ നിക്കോളാസ് പൂരന് മാത്രമേ രണ്ടക്കം കടക്കാനായുള്ളു.
ഓപ്പണര്‍മാരായ ജോണ്‍ കാംബെല്ലിനും എവിന്‍ ലൂയിസിനും അക്കൗണ്ട് തുറക്കാനേ കഴിഞ്ഞില്ല. ഷിംറോണ്‍ ഹെറ്റ്‌മയറും സംപൂജ്യനായി മടങ്ങിയപ്പോള്‍ വിന്‍ഡീസിന്റെ തകര്‍ച്ച പൂര്‍ണമായി.
റോവ്‌മാന്‍ പവല്‍ (4), കാര്‍ലോസ് ബ്രാത്‌വെയ്‌റ്റ് (9), സുനില്‍ നരെയ്‌ന്‍ (2), കീമോ പോള്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷെല്‍ഡന്‍ കോട്ട്‌റെല്‍ (0), ഒഷാനെ തോമസ് (0) പുറത്താവാതെ നിന്നു. ഇന്ത്യയ്‌ക്കായി വാഷിംങ്‌ടണ്‍ സുന്ദറാണ് ബൗളിങ് ഓപ്പണ്‍ ചെയ്‌തത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ കാംബെല്ലിനെ പുറത്താക്കി സുന്ദര്‍ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. പാണ്ഡ്യയാണ് ക്യാച്ചെടുത്തത്. അടുത്ത ഓവറിലെ അവസാന പന്തില്‍ മറ്റൊരു ഓപ്പണര്‍ എവിന്‍ ലൂയിസിനെ ഭുവനേശ്വര്‍ കുമാര്‍ക്ല ീന്‍ബൗള്‍ഡാക്കി. 2016-ല്‍ ഇവിടെ നടന്ന ട്വന്റി-20യില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയ താരമാണ് ലൂയിസ്.
വമ്പനടികളുമായി പ്രതീക്ഷ നല്‍കിയ പൂരനെ പന്തിന്റെ കൈയില്‍ എത്തിച്ച് സൈനി തന്റെ ആദ്യ അന്താരാഷ്ര്‌ട വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത പന്തില്‍ ഹെറ്റ്‌മേയറെക്ല ീന്‍ബൗള്‍ഡാക്കി സയ്‌നി ഇരട്ടവെടി പൊട്ടിച്ചതോടെ വിന്‍ഡീസ് പ്രതിസന്ധിയിലാവുകയായിരുന്നു. റോവ്‌മാന്‍ പവല്‍ (4) ഖലീലിന്റെ പന്തില്‍ പന്തിന്റെ കൈയിലെത്തി. വമ്പനടിക്കാരന്‍ ക്യാപ്‌റ്റന്‍ ബ്രാത്ത് വെയ്‌റ്ര് (9) അല്‌പ നേരം പിടിച്ചുനിന്നെങ്കിലും റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു.
ബ്രാത്‌വെയ്‌റ്റിനെ ക്രുനാല്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. സുനില്‍ നരെയ്‌നെ (2) ജഡേജ ഖലീലിന്റെ കൈയിലും കീമോ പോളിനെ (3) ഭുവനേശ്വര്‍ കോഹ്ലിയുടെ കൈയിലും എത്തിച്ചു. അര്‍ദ്ധ സെഞ്ച്വറിക്കരികെ പൊള്ളാഡ് സെയ്‌നിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതോടെ 100 കടക്കാമെന്ന വിന്‍ഡീസ് മോഹങ്ങള്‍ അവസാനിച്ചു.തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ടുകിട്ടുമ്പോള്‍ 10 ഓവറില്‍ മൂന്നിന് 52 റണ്‍സ് എന്ന നിലയിലാണ്. രോഹിത് ശര്‍മ(24), ശിഖര്‍ ധവാന്‍(1), ഋഷഭ് പന്ത്(0) എന്നിവരാണ് പുറത്തായത്. നായകന്‍ വിരാട് കോഹ്ലി(10), മനീഷ് പാണ്ഡെ(14) എന്നിവരാണ് ക്രീസില്‍.
സ്‌കോര്‍ ബോര്‍ഡ്
വെസ്‌റ്റിന്‍ഡീസ് ബാറ്റിങ്:- ജോണ്‍ കാംബെല്‍ സി ക്രുണാല്‍ ബി വാഷിങ്‌ടണ്‍ 0, എവിന്‍ ലൂയിസ് ബി ഭുവനേശ്വര്‍ 0, നിക്കോളാസ് പൂരന്‍ സി പന്ത് ബി സൈനി 20, കീറോണ്‍ പൊള്ളാര്‍ഡ് എല്‍.ബി.ഡബ്ല്യു. ബി സൈനി 49, ഷിംറോണ്‍ ഹെറ്റ്‌മയര്‍ ബി സൈനി 0, റോവ്‌മാന്‍ പവല്‍ സി പന്ത് ബി ഖലീല്‍ 4, കാര്‍ലോസ് ബ്രാത്‌വെയ്‌റ്റ് സി ആന്‍ഡ് ബി ക്രുണാല്‍ 9, സുനില്‍ നരെയ്‌ന്‍ സി ഖലീല്‍ ബി ജഡേജ 2, കീമോ പോള്‍സി കോഹ്ലി ബി ഭുവനേശ്വര്‍ 0, ഷെല്‍ഡന്‍ കോട്രല്‍ നോട്ടൗട്ട് 0, ഒഷെയ്‌ന്‍ തോമസ് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 8. ആകെ നിശ്‌ചിത 20 ഓവറില്‍ ഒമ്പതിന് 95. വിക്കറ്റ് വീഴ്‌ച:- 1-0, 2-8, 3-28, 4-28, 5-33, 6-67, 7-70, 8-88, 9-95.
ബൗളിങ്:- വാഷിങ്‌ടണ്‍ സുന്ദര്‍ 2-0-18-1, ഭുവനേശ്വര്‍ കുമാര്‍ 4-0-19-2, നവ്‌ദീപ് സൈനി 4-1-17-3, ഖലീല്‍ അഹമ്മദ് 2-0-8-1, ക്രുണാല്‍ പാണ്ഡ്യ 4-1-20-1, രവീന്ദ്ര ജഡേജ 4-1-13-1. ഇന്ത്യ- രോഹിത് ശര്‍മ സി പൊള്ളാര്‍ഡ് ബി നരേന്‍ 24, ധവാന്‍ എല്‍.ബി. കോട്രാല്‍ 1, കോഹ്ലി സി പൊള്ളാര്‍ഡ് ബി കോട്രാല്‍ 19, പന്ത് സി കോട്രാല്‍ ബി നരേന്‍ 0, പാണ്ഡെ ബി പോള്‍ 19, കൃണാല്‍ പാണ്ഡ്യ ബി പോള്‍ 12, രവീന്ദ്ര ജഡേജ നോട്ടൗട്ട് 10, വാഷിങ്‌ടണ്‍ സുന്ദര്‍ നോട്ടൗട്ട് 8. എക്‌സട്രാസ്: 5. ആകെ (17.2 ഓവറില്‍) ആറിന് 98. ബൗളിങ്: ഓഷാനെ തോമസ് 4-0-29-0, കോട്രാല്‍ 4-0-20-2, സുനില്‍ നരേന്‍ 4-0-14-2, കീമാ പോള്‍ 3.2-0-23-2, കാര്‍ലോസ് ബ്രാത്‌വെയ്‌റ്റ് 2-0-12-0.
from mangalam.com https://ift.tt/2ONfpqi
via IFTTT
No comments:
Post a Comment