ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിലെ വാള്‍മാര്‍ട്ടില്‍ ആയുദ്ധധാരി നടത്തിയ വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വാള്‍മാര്‍ട്ടില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തിയവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വ്യക്തമാക്കി. ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമെന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ക്ക് അകലെയാണ് കൂട്ടക്കുരുതി നടന്ന വാള്‍മാര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ആക്രമണം നടത്തിയ 21 കാരന്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഡാലസിന് സമീപമുള്ള അലെന്‍ സ്വദേശിയാണ് ഇയാള്‍. ആക്രമണം നടന്ന എല്‍ പാസോ സ്പാനിഷ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണ്.
അക്രമിയുടെ ദൃശ്യങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കൈയ്യില്‍ തോക്കുമേന്തി ഇയര്‍ പ്രൊടെക്ടറുമായി ടീ ഷര്‍ട്ട് ധരിച്ച അക്രമിയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ വെടിവയ്ക്കുന്നതിന്റെയും പിന്നാലെ ആളുകള്‍ ഭയ ന്ന് പുറത്തേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.
പ്രാദേശിക സമയം രാവിലെ 10.39ഓടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണം നടക്കുമ്പോള്‍ സ്ഥാപനത്തില്‍ 1000ത്തിനും 3000ത്തിനും ഇടയില്‍ ആളുകളുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
യുഎസില്‍ ഒരാഴ്ച്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കാലിഫോര്‍ണിയയില്‍ ഫൂഡ് ഫെസ്റ്റിനിടെ ആയുദ്ധധാരിയായ കൗമാരക്കാരന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.
from mangalam.com https://ift.tt/33c4Ikb
via IFTTT
No comments:
Post a Comment