മദ്യലഹരിയില്‍ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് ഹരീഷ് വാസുദേവന്‍; 'എടോ ബഷീറിന് ശരീരത്തിന്റെ ചൂടാറിയിട്ടില്ല, അതൊന്ന് ആറട്ടെ, അത് വരെ ക്ഷമിക്ക്'; ഹരീഷിനെതിരെ വന്‍ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 3, 2019

മദ്യലഹരിയില്‍ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് ഹരീഷ് വാസുദേവന്‍; 'എടോ ബഷീറിന് ശരീരത്തിന്റെ ചൂടാറിയിട്ടില്ല, അതൊന്ന് ആറട്ടെ, അത് വരെ ക്ഷമിക്ക്'; ഹരീഷിനെതിരെ വന്‍ പ്രതിഷേധം

കൊച്ചി: മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിച്ച് ഹരീഷ് വാസുദേവന്‍. അങ്ങേയറ്റം സത്യസന്ധനായ, ധൈര്യവാനായ ഒരു IAS ഓഫീസര്‍, രാഷ്ട്രീയക്കാരുടെ ഒത്താശയില്‍ നടക്കുന്ന ഭൂമി കൈയേറ്റത്തിന് എതിരെ നിലപാട് എടുക്കുന്നു. മന്ത്രിയും മുഖ്യമന്ത്രിയും വരെ എതിരാകുന്നു. മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നു. പാര്‍ട്ടി അനുഭാവികള്‍ സ്വാഭാവികമായും അയാളുടെ രക്തത്തിനു ദാഹിക്കുന്നു. ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഫേസ്ബുക്ക് കുറിപ്പിന് കീഴെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

എടോ ബഷീറിന് ശരീരത്തിന്റെ ചൂടാറിയിട്ടില്ല. അതൊന്ന് ആറട്ടെ. അത് വരെ ക്ഷമിക്ക്. ഇതൊക്കെ വായിക്കുന്നത് ഇടതു പക്ഷക്കാര്‍ മാത്രമല്ല. ബഷീറിന്റെ ഭാര്യയും ബന്ധുക്കളും കൂടിയാണു... സത്യസന്ധന്‍ എന്നത് തെറ്റ് ചെയ്യാനുള്ള ലൈസന്‍സ് അല്ല മിസ്റ്റര്‍... ബഷീറിനെ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല ഹരിഷ്, സംസാരിച്ചിട്ടുണ്ടാവില്ല. നിങ്ങള്‍ ശ്രീറാമിനെ മാത്രമേ കണ്ടിട്ടുള്ളു അതു കൊണ്ടാണു നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം തന്നെ ഇതെഴുതാന്‍ കഴിഞ്ഞത്. ബഷീര്‍ ഒരു തങ്കം പോലത്തെ മനുഷ്യനാണു. അക്ഷരാര്‍ത്ഥത്തില്‍ ഒരു നന്മ മരം. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തുന്ന കമന്റുകള്‍ ഇങ്ങനെയാണ്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

അങ്ങേയറ്റം സത്യസന്ധനായ, ധൈര്യവാനായ ഒരു IAS ഓഫീസര്‍, രാഷ്ട്രീയക്കാരുടെ ഒത്താശയില്‍ നടക്കുന്ന ഭൂമികയ്യേറ്റത്തിന് എതിരെ നിലപാട് എടുക്കുന്നു. മന്ത്രിയും മുഖ്യമന്ത്രിയും വരെ എതിരാകുന്നു. മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നു.. പാര്‍ട്ടി അനുഭാവികള്‍ സ്വാഭാവികമായും അയാളുടെ രക്തത്തിനു ദാഹിക്കുന്നു.
അയാള്‍ മദ്യപിച്ചു വണ്ടിയോടിച്ച് ഒരാളെ ഇടിച്ചു കൊല്ലുന്നു. (ഇതുവരെ വാക്യങ്ങള്‍ past tense ലാണ് എന്നു, എഡിറ്റ് ചെയ്‌തെഴുതി വായനക്കാരോട് പറയേണ്ട ഗതികേടിലാണ്)

അത് തെളിഞ്ഞാല്‍ അയാള്‍ക്ക് അതിനുള്ള ശിക്ഷ ലഭിക്കും. തൂക്കി കൊല്ലുകയില്ല. മജിസ്‌ട്രേറ്റ് വിചാരിച്ചാല്‍ കോടതി പിരിയുംവരെ ഒരു ദിവസത്തെ തടവോ അതില്ലാതെ ഒരുരൂപ പിഴയിലോ മാത്രം തീര്‍ന്നേക്കാവുന്ന കുറ്റമാണ് അത് നിയമത്തിന്റെ കണ്ണില്‍.

(Edited

304A. Causing death by negligence.—Whoever causes the death of any person by doing any rash or negligent act not amounting to culpable homicide, shall be punished with imprisonment of either description for a term which may extend to two years, or with fine, or with both. എന്നാണ് നിയമം. കോടതിക്ക് ഒരു ദിവസം തടവോ ഒരു രൂപ പിഴയോ മാത്രം ഈടാക്കി അവസാനിപ്പിക്കാം എന്ന്. ഞാന്‍ ഉണ്ടാക്കിയ നിയമമല്ല, എന്നോട് ചൂടായിട്ടു കാര്യമില്ല. വസ്തുത പറഞ്ഞെന്നു മാത്രം. ഇപ്പോള്‍ കമന്റില്‍ ചൂണ്ടിക്കാട്ടുന്നു കേസ് കജഇ 304 ലാണ് എടുത്തത് എന്ന്.

304. Punishment for culpable homicide not amounting to murder.—Whoever commits culpable homicide not amounting to murder shall be punished with 1[imprisonment for life], or imprisonment of either description for a term which may extend to ten years, and shall also be liable to fine, if the act is done with the knowledge that it is likely to cause death, but without any intention to cause death, or to cause such bodily injury as is likely to cause death.

ഇതിലും കുറഞ്ഞ ശിക്ഷ എന്തെന്ന് പറഞ്ഞിട്ടില്ല. ഒരു ദിവസവും ഒരു രൂപയും ആകാം. ഇത് ചൂണ്ടിക്കാട്ടിയത് കൊല്ലപ്പെട്ട പാവം ബഷീറിനോടുള്ള അവഹേളനമോ ശ്രീറാമിനു വേണ്ടിയുള്ള വക്കാലത്തോ ആകുന്നത് എങ്ങനെ !!!!)

അല്ലാതെ കണ്ണിനു കണ്ണു എന്ന മട്ടിലുള്ള ശിക്ഷയല്ല ഈ രാജ്യത്തുള്ളത്.

അത് കഴിഞ്ഞാല്‍ ശ്രീറാം പഴയ ശ്രീറാം തന്നെയാണ്. ഏതൊരാളും ഈ തെറ്റു ചെയ്താല്‍ കിട്ടുന്ന ശിക്ഷയേ കുറ്റം തെളിഞ്ഞാല്‍ അയാള്‍ക്കും കിട്ടൂ. (അത് പത്തുവര്‍ഷം തടവാകാം) അതുവരെ അയാള്‍ക്ക് സംശയത്തിന്റെ ആനുകൂല്യമുണ്ട്.

പലവിധ കാരണങ്ങളാല്‍ ശ്രീറാമിനെ ചോരയ്ക്ക് ദാഹിക്കുന്ന പലരും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രത്യേകിച്ചും പാര്‍ട്ടി അനുഭാവികള്‍. അതും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ എതിരാളികളെ കുത്തി മലര്‍ത്തിയവര്‍, കൊന്ന് തള്ളിയവര്‍. അവര്‍ക്ക് വേണ്ടി കേസ് നടത്തുന്നവര്‍..
അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ഇല്ലാതാവുന്നതല്ല അയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ചെയ്ത പണികള്‍ക്ക് കിട്ടിയ ജനസമ്മിതി എന്നുമാത്രം പറയട്ടെ. ഈ കേസ് വെച്ച് മൂന്നാറിലെ കയ്യേറ്റക്കാരെയും മണിയാശാനെയും ന്യായീകരിക്കാന്‍ ആരും ഇറങ്ങേണ്ട.



from mangalam.com https://ift.tt/2KfvY9L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages