10 മണിക്കൂര്‍, തെളിവെല്ലാം വെള്ളത്തിലാക്കി പോലീസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 3, 2019

10 മണിക്കൂര്‍, തെളിവെല്ലാം വെള്ളത്തിലാക്കി പോലീസ്‌

തിരുവനന്തപുരം : അപകടം നടന്നശേഷമുള്ള നിര്‍ണായകമായ ആദ്യ 10 മണിക്കൂറില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാന്‍ രക്‌തപരിശോധനയടക്കം വൈകിപ്പിച്ച്‌ പോലീസിന്റെ ഒത്തുകളി. സംഭവസമയം ചുമതലയിലുണ്ടായിരുന്ന മ്യൂസിയം എസ്‌.ഐ ജയപ്രകാശ്‌ മുതല്‍ തിരുവനന്തപുരം സിറ്റി പോലീസിലെ ഉന്നതര്‍വരെ തെളിവുകള്‍ ദുര്‍ബലമാക്കാനോ ശ്രീറാമിന്‌ അനുകൂലമാക്കാനോ ശ്രമിച്ചു.
പുലര്‍ച്ചെ ഒരുമണിയോടെയാണ്‌ ശ്രീറാം ഓടിച്ച കാര്‍ മാധ്യമപ്രവര്‍ത്തകനായ ബഷീറിനുമേല്‍ പാഞ്ഞുകയറിയത്‌. അപകടസ്‌ഥലത്തിന്‌ തൊട്ടടുത്തുള്ള മ്യൂസിയം സ്‌റ്റേഷനില്‍നിന്നെത്തിയ പോലീസാണ്‌ ബഷീറിനെ ആശുപത്രിയിലാക്കിയത്‌. വാഹനം ഓടിച്ചത്‌ താനാണെന്ന്‌ ശ്രീറാം സമ്മതിച്ചതോടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ശ്രീറാമിന്റെ നിര്‍ദേശപ്രകാരം പോലീസ്‌ ഊബര്‍ ടാക്‌സിയില്‍ വീട്ടിലേക്കു പറഞ്ഞുവിട്ടു.
എന്നാല്‍ ശ്രീറാം ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനാണെന്നു തിരിച്ചറിഞ്ഞതോടെ പോലീസ്‌ മലക്കം മറിഞ്ഞു. പോലീസ്‌ ശ്രീറാമിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൈദ്യപരിശോധനമാത്രമാണ്‌ നടത്തിയിരുന്നത്‌. മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന്‌ വൈദ്യ പരിശോധനാറിപ്പോര്‍ട്ടില്‍ ജനറല്‍ ഹോസ്‌പിറ്റലിലെ ഡോക്‌ടര്‍ എഴുതിയെങ്കിലും രക്‌തപരിശോധന പോലീസ്‌ ആവശ്യപ്പെട്ടില്ല. കൈക്കുഴകള്‍ക്ക്‌ നീരും വേദനയുമുണ്ടെന്ന്‌ ശ്രീറാം പറഞ്ഞതിനെത്തുടര്‍ന്ന്‌ മെഡിക്കല്‍ കോളേജിലേക്ക്‌ ഡോക്‌ടര്‍മാര്‍ റഫര്‍ ചെയ്‌തെങ്കിലും പോലീസ്‌ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
അപകടമറിഞ്ഞ്‌ മാധ്യമപ്രവര്‍ത്തകര്‍ മ്യൂസിയം പോലീസ്‌ സ്‌റ്റേഷനിെലത്തെിയപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ്‌ വാഹനം ഓടിച്ചതെന്നും എസ്‌.ഐ. ജയപ്രകാശ്‌ പറഞ്ഞു. അങ്ങനെയങ്കില്‍ അവരുടെ വൈദ്യ പരിശോധന നടത്തണണെന്നു മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതോടെ പുലര്‍ച്ചെ അഞ്ചോടെ പോലീസ്‌ ഇവരെ വിളിച്ച്‌ വരുത്തി വൈദ്യപരിശോധന നടത്തി. വാഹനം ഓടിച്ചത്‌ താനാണെന്ന്‌ അപ്പോള്‍ വഫ ഫിറോസ്‌ മൊഴിയും നല്‍കി. എന്നാല്‍ വാഹനം ഓടിച്ചത്‌ താനാണെന്ന്‌ ശ്രീറാം സമ്മതിച്ചതിനാലാണ്‌ ഒപ്പമുണ്ടായിരുന്ന സ്‌ത്രീയെ പോലീസ്‌ വിട്ടയച്ചതെന്ന സാക്ഷിമൊഴികള്‍ പുറത്തുവന്നതോടെ പോലീസ്‌ വെട്ടിലായി. എന്നിട്ടും ശ്രീറാമിന്റെ രക്‌തം പരിശോധിച്ചില്ല.
രക്‌തപരിശോധന ശ്രീറാം എതിര്‍ത്തെന്നും നിയമപരമായ നടപടികള്‍ക്കുശേഷമേ പരിശോധിക്കാനാവൂ എന്നും അസി. കമ്മിഷണര്‍ പറഞ്ഞതോടെ വിവാദം കനത്തു. രക്‌തസാമ്പിള്‍ ശേഖരിച്ചു എന്നാണ്‌ ഡി.ജി.പിയെ അറിയിച്ചിരുന്നത്‌. ഇതോടെ ഡി.ജി.പി. ഇടപെട്ട്‌ രക്‌തപരിശോധന നടത്താന്‍ കര്‍ശനനിര്‍ദേശം നല്‍കി. അപ്പോഴേക്കും അപകടം നടന്ന്‌ ഒമ്പത്‌ മണിക്കൂര്‍ പിന്നിട്ടിരുന്നു. രക്‌തപരിശോധന വൈകിപ്പിച്ച്‌ മദ്യത്തിന്റെ അളവ്‌ കണ്ടെത്തുന്നത്‌ തടസപ്പെടുത്തുക എന്ന പോലീസ്‌ തന്ത്രം ഫലം കണ്ടു.
ഇതുകൂടാതെ തെളിവ്‌ ദുര്‍ബലമാക്കാന്‍ സഹായിക്കുംവിധം ഫോറന്‍സിക്‌ പരിശോധന നടക്കുംമുമ്പ്‌ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച്‌ സ്‌ഥലത്തുനിന്നു പോലീസ്‌ മാറ്റി.



from mangalam.com https://ift.tt/2ONfxWO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages