തടിയന്റവിട നസീറിന്റെ കൂട്ടാളിക്ക്‌ കൂട്ടിരിക്കാന്‍ പോലീസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 3, 2019

തടിയന്റവിട നസീറിന്റെ കൂട്ടാളിക്ക്‌ കൂട്ടിരിക്കാന്‍ പോലീസ്‌

തിരുവനന്തപുരം: തീവ്രവാദിബന്ധമുള്ളവര്‍ക്കും സ്വര്‍ണക്കടത്തുകാര്‍ക്കും രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ പോലീസിലെ ചാരന്‍മാര്‍. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന്‌ അറസ്‌റ്റിലായ, തടിയന്റവിട നസീറിന്റെ അനുയായിയും ഗുണ്ടാ നേതാവുമായ അനസിന്‌ (അന്‍സീര്‍-35) ആശുപത്രിയില്‍ കൂട്ടിരുന്നത്‌ പെരുമ്പാവൂര്‍ സ്‌റ്റേഷനിലെ പോലീസുകാരന്‍. എറണാകുളം ജില്ല കേന്ദ്രമാക്കിയുള്ള ഈ അവിശുദ്ധ പോലീസ്‌ കൂട്ടുകെട്ടിനെക്കുറിച്ച്‌ ഇന്റലിജന്‍സ്‌ വിഭാഗം റിപ്പോര്‍ട്ട്‌ നല്‍കി.
അനസിന്റെ ആശുപത്രിമുറിയില്‍ റെയ്‌ഡിനെത്തിയ പോലീസ്‌ സംഘം അവിടെ കൂട്ടാളിയായി നിന്ന പോലീസുകാരനെ കണ്ടു ഞെട്ടി. കോട്ടപ്പടി സ്‌റ്റേഷനില്‍ ജനമൈത്രി പോലീസിന്റെ ചുമതലയിലായിരുന്നു ഇയാള്‍. ഈ വിവരം ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെത്തുടര്‍ന്ന്‌ പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍നിന്ന്‌ ഇയാളെ എറണാകുളം റൂറല്‍ എസ്‌.പി: കെ. കാര്‍ത്തിക്‌ നീക്കി. അനസിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സ്‌റ്റേഷനില്‍ തയാറാക്കിയിരുന്ന റൗഡി ലിസ്‌റ്റ്‌ ഷീറ്റ്‌ കാണാതായതിനെക്കുറിച്ചും അന്വേഷണം തുടങ്ങി.
അനസുമായി ബന്ധപ്പെട്ടവരെക്കുറിച്ചുളള രഹസ്യവിവരങ്ങളും ഈ പട്ടികയിലുണ്ടായിരുന്നു. ആശുപത്രിയില്‍നിന്നു തോക്ക്‌ സഹിതമാണ്‌ അനസിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജില്ലയിലെ ഉന്നത പോലീസുദ്യോഗസ്‌ഥനും അനസിന്റെ കൂട്ടാളിയാണെന്നു കണ്ടെത്തി.
പോലീസുകാരന്റെ കോതമംഗലത്തെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ നിരവധി തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്‌. കൊലക്കേസിലും വധശ്രമക്കേസിലും മറ്റു നിരവധി കേസുകളിലും പ്രതിയായ അനസിന്‌ 250 പേരുള്ള ഗുണ്ടാസംഘമുണ്ട്‌.
ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത്‌, ഹവാല എന്നിവയാണ്‌ സംഘത്തിന്റെ പ്രധാന തൊഴില്‍. സംഘാംഗങ്ങളില്‍ പലരും "അനസിക്ക" എന്ന്‌ പച്ചകുത്തിയിട്ടുള്ളവരാണെന്നും പോലീസ്‌ പറയുന്നു.
കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പ്രതിയായ അനസിന്‌, ജയില്‍കഴിയുന്ന കൊടുംഭീകരന്‍ തടിയന്റവിട നസീറുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്‌.

എസ്‌. നാരായണ്‍



from mangalam.com https://ift.tt/2LYuGSL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages