ആദ്യ അധ്യാപിക സരസ്വതി ബായിയെ മറന്ന് കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 13, 2019

ആദ്യ അധ്യാപിക സരസ്വതി ബായിയെ മറന്ന് കേരളം

കൊച്ചി: ഒരു നൂറ്റാണ്ടിന് മുമ്പാണ്, സരസ്വതി ബായ് നാരായണ മല്യ എന്ന പെൺകുട്ടി ചരിത്രത്തിലേക്ക് നടന്നു കയറിയത്... 1919-ൽ, അന്നാണ് കൊച്ചിരാജ്യത്ത്നിയമാനുസൃതം നിയമിക്കപ്പെടുന്ന ആദ്യ അധ്യാപികയായി അവർ മാറുന്നത്. കൊച്ചിയിലെ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിൽപ്പെട്ട എം.എൻ. സരസ്വതി ബായി ആണ് കേരളത്തിലെ (അന്നത്തെ കൊച്ചിരാജ്യം) ആദ്യ അധ്യാപിക എന്നാണ് രേഖകളിൽ. വിവാഹശേഷം പത്തിനഞ്ചാമത്തെ വയസ്സിലാണ് അവർ അധ്യാപനജോലി ആരംഭിക്കുന്നത്. കൊങ്കണി മാതൃഭാഷയായിരുന്നിട്ടും മറാഠി, ഹിന്ദി, ഉറുദു, സംസ്കൃതം, ഇംഗ്ളീഷ്, മലയാളം എന്നീ ഭാഷകൾ അവർ സ്വായത്തമാക്കി. 2018-ൽ അവരുടെ 125-ാം ജന്മവാർഷികം കേരളം ഒാർത്തില്ല. ആദ്യ ശമ്പളം 10 രൂപ 1908-ൽ തിരുമല ദേവസ്വം ഹൈസ്കൂളിന് കീഴിൽ തിരുമല ദേവസ്വം 'ബാലികാ ധർമപാഠശാല' എന്ന പ്രാഥമികതല സ്കൂളിൽ അധ്യാപികയായാണ് ആരംഭം. ഭാഷകൾക്ക് പുറമെ, കമ്പിളിനൂൽ നെയ്ത്ത്, ക്രോഷ്യ തുടങ്ങിയ കരകൗശല വേലകളും അവർ പഠിപ്പിച്ചു. എന്നാൽ, എതിർപ്പുകളും വിമർശനങ്ങളും നേരിടേണ്ടി വന്നു. പെൺകുട്ടികളെ സ്കൂളിൽ വിടാനും പലരും മടിച്ചു. പെൺകുട്ടികളെ കിട്ടാത്തതിനാൽ രണ്ടുകൊല്ലത്തിനുള്ളിൽ അധ്യാപന രംഗം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ, പിൻമാറാൻ അവർ ഒരുക്കമായിരുന്നില്ല. ഭർത്താവ് നാരായണ മല്യയുടെ ജന്മസ്ഥലമായ പശ്ചിമകൊച്ചിയിലെ കണ്ടക്കടവിൽ ഒരു ഓലപ്പുര കെട്ടിയുണ്ടാക്കി, ഭർത്താവിനൊപ്പം ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. പിന്നീട്, 1919-ൽ തിരുമല ദേവസ്വം ഹൈസ്കൂളിൽത്തന്നെ അധ്യാപികയായി നിയമിക്കപ്പെട്ടു. 10 രൂപയായിരുന്നു ആദ്യ ശമ്പളം. അപ്പോഴേക്കും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിെന്റ ആവശ്യകത സമൂഹം ചർച്ചചെയ്തു തുടങ്ങിയിരുന്നു. സരസ്വതി ബായിയുടെ കാലത്താണ് ആദ്യമായി ടി.ഡി. സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുന്നത്. പതിമൂന്നാം വയസ്സിലായിരുന്നു വിവാഹം. പത്മശ്രീ ജേതാവായ പുരുഷോത്തമ മല്ലയ്യ ഉൾപ്പെടെ ആറ് മക്കളാണ് സരസ്വതി ബായ്-നാരായണ മല്യ ദമ്പതിമാർക്ക്. കൊങ്കണിഭാഷാ പണ്ഡിതൻ, കവി, ചരിത്രകാരൻ, വിവർത്തകൻ എന്നീ നിലകലും ശ്രദ്ധേനാണ് പുരുഷോത്തമ മല്ലയ്യ. അച്ഛൻ പകർന്നുനൽകിയ വെളിച്ചം 'ദശഗ്രന്ഥി' ബഹുമതി സ്വന്തമാക്കിയ കൊച്ചിയിലെ ഹരിഹര ഭട്ട് എന്ന സംസ്കൃത പണ്ഡിതന്റെയും ഗംഗാബായിയുടെയും മകളായി 1893 സെപ്റ്റംബറിൽ ആണ് ജനനം. നാല് വയസ്സുമുതൽ അച്ഛനോടോപ്പം കാർവാർ, ഉടുപ്പി, മംഗലാപുരം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുമായിരുന്നു. യാത്രകളിലൂടെയാണ് ഭാഷാ പരിജ്ഞാനം നേടിയത്. 1984-ൽ 91 വയസ്സിലായിരുന്നു വിയോഗം. 1994-ൽ സരസ്വതി ബായിയുടെ ജന്മശതാബ്ദി വിപുലമായി മട്ടാഞ്ചേരിയിൽ ആഘോഷിച്ചിരുന്നു. എന്നാൽ, 'നവോത്ഥാന നായിക' എന്ന നിലയിൽ സരസ്വതി ബായിയുടെ സംഭാവനകൾ വേണ്ടവിധം ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/30vkl3V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages