വിവാഹ വാഗ്‌ദാനം നല്‍കി പീഡനം: യുവാവ്‌ അറസ്‌റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 4, 2019

വിവാഹ വാഗ്‌ദാനം നല്‍കി പീഡനം: യുവാവ്‌ അറസ്‌റ്റില്‍

അടിമാലി: വിവാഹ വാഗ്‌ദാനം നല്‍കി 20 വയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശില്‍പി അറസ്‌റ്റില്‍. രാജാക്കാട്‌ കള്ളിമാലി പനച്ചിക്കുന്നേല്‍ ജെയ്‌മോന്‍ ജോര്‍ജിനെയാ (30) ണ്‌ വെള്ളത്തൂവല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മൂന്നാര്‍ സ്വദേശിയായ ബി.എസ്‌.സി ബിരുദധാരിയായ പെണ്‍കുട്ടിയെ രണ്ടു വര്‍ഷമായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായാണ്‌ കേസ്‌്.
ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമുണ്ടെന്ന വിവരം മറച്ചുവച്ചാണ്‌ ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്‌ഥാപിച്ചത്‌. ആരാധനാലയങ്ങളിലും മറ്റും ശില്‍പങ്ങള്‍ നിര്‍മിക്കുന്നയാളാണു പ്രതിയായ ജെയ്‌മോന്‍. ഇന്‍സ്‌പെക്‌ടര്‍ കെ.ജെ തോമസ്‌, സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജി.എസ്‌ ഹരി, എ.എസ്‌.ഐ: സജി എന്‍. പോള്‍, സി.പി.ഒ: പി.എല്‍ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.



from mangalam.com https://ift.tt/2xBl7zL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages