അടിമാലി: എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 75 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. വാഹന പരിശോധനയ്‌ക്കിടെ ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നിനു മച്ചിപ്ലാവ് സ്‌കൂള്‍പടിയിലാണ് മദ്യം പിടികൂടിയത്. കാറില്‍ കടത്തുകയായിരുന്നു മദ്യം. കോതമംഗലത്തുനിന്ന് അടിമാലിയിലേക്കു വരുമ്പോഴാണ് മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടോമി ജേക്കബിന്റെ നേതൃത്വത്തില്‍ വാഹനം പിടികൂടിയത്.
പരിശോധനാ സംഘത്തെ കണ്ട് കാര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. പോണ്ടിച്ചേരിയില്‍നിന്നു കൊണ്ടുവന്ന വ്യാജമദ്യമാണെന്നാണ് കരുതുന്നത്. കാറിന്റെ ഡിക്കിയില്‍ മൂന്നു ചാക്കിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. അര ലിറ്ററിന്റെ 150 കുപ്പി വ്യാജ മദ്യമാണ് കാറിലുണ്ടായിരുന്നത്. പ്രവന്റീവ് ഓഫീസര്‍മാരായ ബാലസുബ്രമണ്യം, സഹദേവന്‍ പിള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജയന്‍, ബിജു മാത്യു, സുരേഷ്, ജോളി, ദിനേശ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
from mangalam.com https://ift.tt/2LD7GYu
via IFTTT
No comments:
Post a Comment