കോട്ടയം: കെവിനെ മര്‍ദിച്ചിട്ടില്ലെന്നു കേസിലെ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ. രണ്ടാം ഘട്ട വിചാരണയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു ഷാനുവിന്റെ മൊഴി. നീനുവിനെ വിട്ടുകിട്ടാന്‍ വേണ്ടിയാണു കെവിനെ തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച മൊഴികള്‍ കള്ളമാണെന്നും ഷാനു പറഞ്ഞു.
കെവിനെ തന്റെ ഉടമസ്‌ഥതയിലുള്ള ഐ 20 കാറിലാണു തട്ടിക്കൊണ്ടുപോയെന്ന മൊഴി ഒമ്പതാം പ്രതി ടിന്റു ജെറോം നിഷേധിച്ചു. തന്റെ പേരിലുള്ള ഐ 20 കാര്‍ സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പു ഭാര്‍ഗവന്‍ എന്നയാള്‍ക്ക് വാടകയ്‌ക്കു നല്‍കിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് കാര്‍ എവിടെയായിരുന്നുെവന്നു അറിയില്ലായിരുന്നുവെന്നും ടിന്റു മൊഴി നല്‍കി.
പ്രതികളെ കോടതി നേരിട്ട് വിചാരണ ചെയ്യുന്നതു ഇന്നലെ പൂര്‍ത്തിയായി. 113 സാക്ഷികളുടെ മൊഴികളെ അടിസ്‌ഥാനമാക്കി മൊത്തം 320 ചോദ്യങ്ങളാണ് പ്രതികളോടു ചോദിച്ചത്. ജഡ്‌ജിയുടെ ചോദ്യങ്ങളെല്ലാം പ്രതികള്‍ നിഷേധിച്ചു.
എട്ടിനാണ് ഇനി വിചാരണ. അന്ന് പ്രതികള്‍ക്ക് എന്തെങ്കിലും തെളിവുകള്‍ നല്‍കാനുണ്ടെങ്കില്‍ ഹാജരാക്കാം. പിന്നീട് അന്തിമ വിചാരണയ്‌ക്കുള്ള തീയതി തീരുമാനിക്കും.
from mangalam.com https://ift.tt/2xrlWvd
via IFTTT
No comments:
Post a Comment