മലപ്പുറം : ചോലനായ്‌ക്ക വിഭാഗത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായ സംഭവത്തില്‍ ശിശുസംരക്ഷണ സമിതി അന്വേഷണം ആരംഭിച്ചു. മലപ്പുറം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഗീതാഞ്‌ജലിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. നിലമ്പൂര്‍ മാഞ്ചീരി കോളനിയിലെ ബാല്യംമാറാത്ത രണ്ടുപെണ്‍കുട്ടികള്‍ അമ്മയാകാനൊരുങ്ങുന്നതായി ജൂണ്‍ 25ന് 'മംഗള'മാണ് പുറംലോകത്തെ അറിയിച്ചത്.
മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രാഥമികാന്വേഷണം നടത്തി സംഭവം യാഥാര്‍ഥ്യമാണെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണു വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ ശിശുസംരക്ഷണ സമിതിക്കു റിപ്പോര്‍ട്ട് നല്‍കിയത്. 13, 14 വയസുകാരായ പെണ്‍കുട്ടികളാണ് ഗര്‍ഭിണികളായത്. ഇതില്‍ പതിനാലുകാരി വിവാഹിതയാണെന്നതിനു പുറമെ രണ്ടാമത്തെ പ്രസവത്തിനാണ് തയാറെടുക്കുന്നത്.
മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സജേഷ് ഭാസ്‌കര്‍ മാഞ്ചീരി മേഖലയിലെ ചൈല്‍ഡ് ഡവലപ്‌മെന്റ് ഓഫീസറായ ഹഫ്‌സത്തിനോടു വിവരം അന്വേഷിച്ചപ്പോള്‍ സംഭവം സത്യമാണെന്നു ബോധ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിങ്ങിലാണു വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ഐ.ടി.ഡി.പി. ഓഫീസറുടെയും പോലീസിന്റേയും മൊഴിയെടുക്കാനും രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണു നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്‌ക്കു തുടര്‍നടപടിയെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
വി.പി. നിസാര്‍
from mangalam.com https://ift.tt/2LwnD2G
via IFTTT
No comments:
Post a Comment