നെടുങ്കണ്ടം എസ്‌.ഐയുടെ വെളിപ്പെടുത്തല്‍ ''എസ്‌.പി. എല്ലാം അറിഞ്ഞിരുന്നു'' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 4, 2019

നെടുങ്കണ്ടം എസ്‌.ഐയുടെ വെളിപ്പെടുത്തല്‍ ''എസ്‌.പി. എല്ലാം അറിഞ്ഞിരുന്നു''

കൊച്ചി : നെടുങ്കണ്ടത്ത്‌ രാജ്‌കുമാറിന്റെ കസ്‌റ്റഡിമരണത്തിലേക്കു നയിച്ച മൂന്നാംമുറയ്‌ക്കു പിന്നില്‍ ഇടുക്കി എസ്‌.പി: കെ.ബി. വേണുഗോപാലിന്റെ പങ്ക്‌ പുറത്തുവരുന്നു.
കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌ത എസ്‌.ഐ: കെ.എ. സാബുവാണ്‌ എസ്‌.പിക്കെതിരേ മൊഴിനല്‍കിയത്‌. രാജ്‌കുമാറിനെ കസ്‌റ്റഡിയിലെടുത്തവിവരം യഥാസമയം എസ്‌.പിയെ അറിയിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച്‌ വാട്ട്‌സ്‌ആപ്പ്‌ ഗ്രൂപ്പിലും രേഖാമൂലവും അറിയിച്ചിരുന്നു.
രാജ്‌കുമാറിനൊപ്പം കസ്‌റ്റഡിയിലെടുത്ത സ്‌ത്രീകളെ ഉടന്‍ റിമാന്‍ഡ്‌ ചെയ്യണമെന്നും രാജ്‌കുമാറിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്‌ തട്ടിച്ചെടുത്ത പണം കണ്ടെത്തിയതിനു ശേഷം മതിയെന്നും എസ്‌.പി. നിര്‍ദേശിച്ചെന്ന വിവരമാണു പുറത്തുവരുന്നത്‌. അതിനാലാണ്‌ രാജ്‌കുമാറിന്റെ കസ്‌റ്റഡി രേഖപ്പെടുത്താതിരുന്നത്‌.
രഹസ്യ കസ്‌റ്റഡി നീട്ടാന്‍ ജില്ലയിലെ ഒരു പ്രമുഖ സി.പി.എം. നേതാവിന്റെ സമ്മര്‍ദവുമുണ്ടായിരുന്നു. പാര്‍ട്ടിക്കാര്‍ നിക്ഷേപിച്ച പണം തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം.
എസ്‌.പി. അറിയാതെ സ്‌റ്റേഷനില്‍ ആരെയെങ്കിലും മൂന്നു ദിവസം കസ്‌റ്റഡിയില്‍ വയ്‌ക്കുക അസാധ്യമാണ്‌. ഓരോ സ്‌റ്റേഷനിലും സ്‌പെഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥന്റെ സാന്നിധ്യമുണ്ട്‌.
സ്‌റ്റേഷനില്‍ നടക്കുന്നതെന്തും സ്‌പെഷല്‍ ബ്രാഞ്ചുകാര്‍ അന്നന്ന്‌ എസ്‌.പിയെ നേരിട്ടറിയിക്കും. രാജ്‌കുമാറിനെ 12-നു കസ്‌റ്റഡിയിലെടുത്ത കാര്യവും അന്നു വൈകിട്ടുതന്നെ അറിയിച്ചു. നിരവധി സി.പി.എം. പ്രവര്‍ത്തകര്‍ ഹരിതയില്‍ പണം നിക്ഷേപിച്ചിരുന്നു.
ഈ പണം രാജ്‌കുമാറിന്റെ കൈവശമുണ്ടെന്നാണു പോലീസും സി.പി.എമ്മും കരുതിയത്‌. അതോടെ പിടികൂടാന്‍ പോലീസിനുമേല്‍ സമ്മര്‍ദമായി. രാജ്‌കുമാര്‍ പിടിയിലായതോടെ പണം വീണ്ടെടുക്കാനായി നീക്കം. പണം എവിടെയാണെന്നു ചോദ്യംചെയ്യലില്‍ അറിയാനായില്ല. അതോടെ, "നന്നായി ചോദ്യംചെയ്യാന്‍" പോലീസ്‌ ഡ്രൈവര്‍മാരായ നിയാസിനും സജിമോന്‍ ആന്റണിക്കും എസ്‌.ഐ. നിര്‍ദേശം നല്‍കി.
പണം എവിടെയാണെന്നു വെളിപ്പെടുത്താതിരുന്നതോടെ മര്‍ദനം കൂടുതല്‍ കടുത്തു. പണം എവിടെയുണ്ടെന്നു പറയാമെന്ന്‌ രാജ്‌കുമാര്‍ പറഞ്ഞതനുസരിച്ച്‌ പലയിടത്തും കൊണ്ടുപോയെങ്കിലും ഫലിച്ചില്ല. അതോടെ മര്‍ദനം തുടര്‍ന്നു. അതിനിടെ, ഇടുക്കി എസ്‌.പിയെ നീക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്‌.



from mangalam.com https://ift.tt/2xupehd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages