വരുംദിവസങ്ങളിൽ പരക്കെ മഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 10, 2019

വരുംദിവസങ്ങളിൽ പരക്കെ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വരുംദിവസങ്ങളിൽ പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പില്ല. ജൂൺ ഒന്നുമുതൽ ജൂലായ് 10 വരെ സംസ്ഥാനത്ത് 510.2 മില്ലീ മീറ്റർ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 890.9 മില്ലീ മീറ്ററായിരുന്നു ലഭിക്കേണ്ടിയിരുന്നത്. 43 ശതമാനത്തിന്റെ കുറവ്. ഇടുക്കി ജില്ലയിലാണ് ഇക്കാലയളവിൽ ഏറ്റവും കുറച്ച് മഴപെയ്തത്. ഇവിടെ 56 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 394.5 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 302.4 മില്ലീ മീറ്റർ ലഭിച്ചു. ഇവിടെ 23 ശതമാനത്തിന്റെ മഴക്കുറവാണുള്ളത്. വയനാട്, പത്തനംതിട്ട ജില്ലകളിലും ഇക്കാലയളവിൽ ലഭിക്കേണ്ട മഴയുടെ പകുതിയിൽ താഴെ മാത്രമാണ് ലഭിച്ചത്. content highlights:rain in kerala


from mathrubhumi.latestnews.rssfeed https://ift.tt/2G5i6ww
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages