കോൺഗ്രസിനായി ശിവകുമാറിന്റെ ഒറ്റയാൾപ്പോരാട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 10, 2019

കോൺഗ്രസിനായി ശിവകുമാറിന്റെ ഒറ്റയാൾപ്പോരാട്ടം

മുംബൈ: കർണാടകത്തിലെ ജലമന്ത്രി ഡി.കെ. ശിവകുമാറിനെ 'സങ്കടമോചകൻ' എന്നാണ് കോൺഗ്രസ് നേതാക്കൾ വിളിക്കാറ്. സംസ്ഥാനത്തെ പ്രതിസന്ധിഘട്ടങ്ങളിലെപ്പോഴും കോൺഗ്രസിനെ കരകയറ്റുന്നത് അദ്ദേഹമാണെന്നതുതന്നെ കാരണം. മുംബൈയിലെ റിനെയ്സൻസ് ഹോട്ടലിനുമുന്നിൽ ആ പോരാട്ടത്തിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. കനത്ത മഴയെ അവഗണിച്ച് മണിക്കൂറുകളോളം ഹോട്ടലിനുപുറത്ത് വിമത എം.എൽ.എ.മാർക്കായി കാത്തുനിന്നു. 2013-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽനിന്നു പുറത്തിരുത്തിയിട്ടുപോലും ശിവകുമാർ എതിർത്ത് ഒരു വാക്കുപോലും പരസ്യമായി പറഞ്ഞിട്ടില്ല. തുടർന്ന് 2014-ൽ മന്ത്രിയായി. 2017-ൽ ഗുജറാത്തിൽനിന്ന് അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കുന്നതിനും കൃത്യമായ കരുക്കൾ നീക്കിയത് ശിവകുമാറായിരുന്നു. അന്നും കൂറുമാറാൻ സാധ്യതയുള്ള എം.എൽ.എ.മാരെ ഒപ്പംനിർത്തി. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി കേന്ദ്രസർക്കാരിന്റെ പകപോക്കൽനടപടികൾക്ക് അദ്ദേഹം വിധേയനായി. ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തിനെതിരേ പലവട്ടം പരിശോധനയുമായി രംഗത്തെത്തിയിരുന്നു. ബുധനാഴ്ച രാവിലെ സോണിയാഗാന്ധിയും അവരുടെ രാഷ്ട്രീയ ഉപദേശകൻ അഹമ്മദ് പട്ടേലും ഡി.കെ. ശിവകുമാറിനെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. Content Highlights:dk shivakumar one man fight for congress


from mathrubhumi.latestnews.rssfeed https://ift.tt/2NN7NmT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages