തിരുവനന്തപുരം : സംസ്‌ഥാനത്ത് എസ്.പിമാരുടെ 39 പുതിയ തസ്‌തിക സൃഷ്‌ടിക്കണമെന്ന സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശിപാര്‍ശ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തള്ളി. ഇതോടെ, വളഞ്ഞവഴിയിലൂടെ സ്‌ഥാനക്കയറ്റത്തിനു ചില സി.ഐമാരും ഡിവൈ.എസ്.പിമാരും നടത്തിയ നീക്കം പൊളിഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണു ഡി.ജി.പി. ബെഹ്‌റ ഇത്തരമൊരു ശിപാര്‍ശ സമര്‍പ്പിച്ചതെന്നാണു സൂചന.
ചട്ടം മറികടന്ന് എസ്.പി. തസ്‌തിക സൃഷ്‌ടിക്കാനുള്ള അണിയറനീക്കം മംഗളം നേരത്തേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍. ഒരുവിഭാഗം ഡിവൈ.എസ്.പിമാര്‍ പോലീസ് ആസ്‌ഥാനത്തു തമ്പടിച്ചാണു രഹസ്യനീക്കം നടത്തിയത്. സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതി മനസിലാക്കാതെയാണു ഡി.ജി.പിയുടെ ശിപാര്‍ശയെന്നു ബിശ്വാസ് മേത്ത ചൂണ്ടിക്കാട്ടി. അനാവശ്യസ്‌ഥാനക്കയറ്റത്തിനായി ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവരും.
ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥാനക്കയറ്റം ഉറപ്പാക്കാനല്ല, ജനസേവനത്തിനാകണം തസ്‌തികകള്‍ സൃഷ്‌ടിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 33 ഡിവൈ.എസ്.പിമാര്‍ക്കു സ്‌ഥാനക്കയറ്റം നല്‍കുന്നതിലൂടെ കരിമ്പട്ടിയില്‍പ്പെട്ട ചില സി.ഐമാര്‍ക്കും സ്‌ഥാനക്കയറ്റം നല്‍കാനുള്ള ആസൂത്രിതനീക്കമാണു പൊളിഞ്ഞത്.
എസ്. നാരായണ്‍
from mangalam.com https://ift.tt/2Yz8rss
via IFTTT
No comments:
Post a Comment