കൊല്ലേണ്ടത് സൈനികരെയല്ല ; അഴിമതിക്കാരേയും സംസ്ഥാനം കൊള്ളയടിക്കുന്നവരേയും ; കശ്മീരില്‍ തീവ്രവാദികള്‍ക്ക് ഉപദേശവുമായി ഗവര്‍ണര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 21, 2019

കൊല്ലേണ്ടത് സൈനികരെയല്ല ; അഴിമതിക്കാരേയും സംസ്ഥാനം കൊള്ളയടിക്കുന്നവരേയും ; കശ്മീരില്‍ തീവ്രവാദികള്‍ക്ക് ഉപദേശവുമായി ഗവര്‍ണര്‍

ശ്രീനഗര്‍: കശ്മീരില്‍ സൈനികരെയും പട്ടാളക്കാരെയും കൊല്ലുന്നതിന് പകരം അഴിമതയും കെടുകാര്യസ്ഥതയും കൊണ്ട് സംസ്ഥാനത്തെ കൊള്ളയടിക്കുന്നവരുടെ നെഞ്ചിലേക്ക് നിറയൊഴിക്കണമെന്ന് തീവ്രവാദികളോട് കശ്മീര്‍ ഗവര്‍ണര്‍. ഞായറാഴ്ചയാണ് സത്യപാല്‍ മാലിക് വിവാദ പ്രസ്താവന പുറത്തുവിട്ടത്. രാഷ്ട്രീയക്കാരെ കൊല്ലാന്‍ ഉപദേശിച്ച മാലിക്കിനെതിരേ കശ്മീരിലെ വിവിധ നേതാക്കള്‍ രംഗത്ത് വന്നു.

കാര്‍ഗിലില്‍ ഒരു ടൂറിസം പ്രമോഷന്‍ പരിപാടിയില്‍ പ്രദേശവാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഗവര്‍ണര്‍ ഇങ്ങിനെ പറഞ്ഞത്. '' ആയുധമേന്തിയ യുവത ഇപ്പോള്‍ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസുകാരെയും കൊന്നൊടുക്കുകയാണ്. എന്തിനാണ് ഇങ്ങിനെ അനാവശ്യമായി ആള്‍ക്കാരെ കൊലപ്പെടുത്തുന്നത് ? നിങ്ങള്‍ കൊല്ലേണ്ടത് കശ്മീരിനെ കൊള്ളയടിക്കുന്നവരെയാണ്. അവരെ നിങ്ങള്‍ കൊല്ലുമോ? എന്തിനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലുന്നത്. കശ്മീരിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെയല്ലേ കൊലപ്പെടുത്തേണ്ടത്. അദ്ദേഹം ചോദിച്ചു.

കശ്മീരിനെ മുമ്പ് ഭരിച്ചിരുന്നവരെല്ലാം ഇപ്പോള്‍ വന്‍കിട പണക്കാരാണ്. സംസ്ഥാനത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് ഈ പൊതുപ്പണം ഉപയോഗിച്ച് അവര്‍ ലോകംമുഴുവന്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. അവര്‍ക്ക് കശ്മീരില്‍ ഒരു വീട്, ഡല്‍ഹിയില്‍ മറ്റൊന്ന്, ദുബായിലും ലണ്ടനിലും ഓരോ വിടുകളും ഉണ്ട്. വലിയ ഹോട്ടലുകളില്‍ ഓഹരിയും ഉള്ളവരാണ് ഇവര്‍. എന്തായാലും തോക്കിന് മുന്നില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നട്ടെല്ലു വളയ്ക്കുമെന്ന് കശ്മീരില്‍ ആരും കരുതേണ്ട. കശ്മീരില്‍ ഇപ്പോള്‍ കാര്യങ്ങള്‍ ശുഭകരമായ രീതിയില്‍ വളരെയധികം മാറിയിട്ടുണ്ടെന്നും പറഞ്ഞു.

സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. തീവ്രവാദികളോട് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലാനുള്ള നിര്‍ദേശം ഭരണഘടനാപദവി വഹിക്കുന്ന ഉത്തരവാദിത്വപ്പെട്ട പദവിയിലുള്ള ഒരാള്‍ക്ക് പറയാന്‍ കഴിയുന്ന കാര്യമാണോയെന്നാണ് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ ചോദിച്ചത്. ഒരു പക്ഷേ കങ്കാരു കോടതികളും നിയമവിരുദ്ധ കൊലപാതകം അനുവദിക്കുന്നതിനുള്ള ഡല്‍ഹി പ്രവര്‍ത്തനത്തോടുള്ള തന്റെ വിധേയത്വം പ്രകടിപ്പിക്കുകയായിരിക്കും സത്യപാല്‍ സിംഗ് ചെയ്യുന്നതെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റിലൂടെ വിമര്‍ശിച്ചു.



from mangalam.com https://ift.tt/2O7FUWU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages