ചെെന്നെ: രാജ്യത്തിന്റെ സ്വപ്‌ന പദ്ധതി ചന്ദ്രയാന്‍ -2 വിക്ഷേപണം ഇന്ന്. ഇതിനു മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട 15 നിര്‍ണായകമായ ഘട്ടങ്ങള്‍ ഓരോന്നായി പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ. ഉച്ചയ്ക്ക് 2.43 നു നടക്കുന്ന വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ഇന്നലെ െവെകിട്ട് 6.30 ന് ആരംഭിച്ചു. 15 ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെതുടര്‍ന്ന് അവസാന നിമിഷം നിര്‍ത്തിവച്ചിരുന്നു.
ഇന്നലെ വിക്ഷേപണത്തിന്റെ ''റിഹേഴ്‌സല്‍'' വിജയകരമായി പൂര്‍ത്തിയാക്കി. മനുഷ്യന്റെ ഒരു പര്യവേഷണവും ഇന്നോളം എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ടാണു ചന്ദ്രയാന്‍ -2 ന്റെ യാത്ര. ഇവിടെ ജലം, ധാതുസമ്പത്ത്, ലോകത്തിന്റെ ഊര്‍ജാവശ്യം നിറവേറ്റാന്‍ കഴിയുന്ന ഹീലിയം-3 നിക്ഷേപം എന്നിവ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ഉദ്ദേശ്യം. സെപ്റ്റംബര്‍ ആറിനോ ഏഴിനോ ദക്ഷിണധ്രുവത്തിലെത്തുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ കണക്കുകൂട്ടല്‍.
ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് ചന്ദ്രയാന്‍ 2. ചന്ദ്രനില്‍ അധികം പഠനവിധേയമാകാത്ത ദക്ഷിണ പോളാര്‍ മേഖലയില്‍ പഠനം നടത്തുന്നതിനാണ് ചന്ദ്രയാന്‍ 2 വികസിപ്പിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും സങ്കീര്‍ണമായ പദ്ധതികളിലൊന്നും ചന്ദ്രയാന്‍ 2 ആണ്.
ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍ 2-ല്‍ ഉള്‍പ്പെടുന്നത്. ഇവയ്ക്ക് മൂന്നിനും കൂടി കോംപാസിറ്റ് ബോഡി എന്നാണ് സംയുക്തമായി പറയുന്നത്. 70 ഡിഗ്രി ദക്ഷിണ അക്ഷാംശത്തില്‍ നിന്നുമാണ് ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത്. ഇതുവരെയുള്ള ഐ.എസ്.ആര്‍.ഒ മിഷനുകളിലെ ഏറ്റവും ദക്ഷിണ അക്ഷാംശമാണ് ചന്ദ്രയാന്‍ 2-നായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കെ. ശിവന്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/32Gbu1b
via IFTTT
No comments:
Post a Comment