ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകം അവസാന രംഗത്തോട് അടുക്കുമ്പോള്‍ സര്‍ക്കാരിനെ പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് മുമ്പോട്ടു വെച്ച പുതിയ ഫോര്‍മുലയും ഏല്‍ക്കുന്നില്ല. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ആയുസ് നീട്ടിയെടുക്കാന്‍ എച്ച് ഡി കുമാരസ്വാമിയെ മാറ്റി പകരം കോണ്‍ഗ്രസില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനായിരുന്നു മുമ്പോട്ട് വെച്ച നിര്‍ദേശം. എന്നാല്‍ വിമത എംഎല്‍എ മാര്‍ ഇതും തള്ളുകയും രാജി വെയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായി.
വിമതരെ തിരിച്ചു കൊണ്ടുവരാനും പിന്തുണ ഉറപ്പാക്കാനുമായി മാറിമാറി പല തന്ത്രങ്ങളും പരീക്ഷിക്കുകയാണ് ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം മുഖ്യമന്ത്രിപദം ത്യജിക്കാന്‍ ജെഡിഎസ് ത്യജിക്കാലും സര്‍ക്കാരിനെ വീഴ്ചയില്‍ നിന്നും രക്ഷിക്കുമോയെന്ന് ജല വിഭവ വകുപ്പ് മന്ത്രി ഡി കെ ശിവകുമാര്‍ ചോദിച്ചു. ജെഡിഎസ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് വഴങ്ങുകയും പുതിയ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയോ ജി പരമേശ്വരയോ താനോ ആയാലും വിമതര്‍ മടങ്ങിവരുമോയെന്ന് ഇദ്ദേഹം ചോദിച്ചു.
കുമാരസ്വാമിയുടെ രീതിയിലുളള പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ സഹോദരനും പിഡബ്‌ള്യൂഡി മന്ത്രിയായ എച്ച് ഡി രേവണ്ണ തങ്ങളുടെ വകുപ്പുകളില്‍ അനാവശ്യമായി കൈ കടത്തുന്നതുമാണ് രാജിവെയ്ക്കാനുള്ള കാരണമായി വിമത എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ ആത്മാഭിമാനത്തിന് മുറിവേറ്റിരിക്കുക ആണെന്നും ഇനി സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി ആയാലും തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും വിമതരിലെ പ്രമുഖനും സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ബൈരാതി ബസവരാജ പറഞ്ഞു. മുംബൈയിലെ ഹോട്ടലില്‍ തുടരുന്ന ഇദ്ദേഹം ഒരു വീഡിയോയിലുടെയാണ് ഇക്കാര്യം പറഞ്ഞത്്
തോക്കിന്‍ മുനയിലാണ് തങ്ങളെ നിര്‍ത്തിയിരിക്കുന്നെന്ന ശിവകുമാറിന്റെ ആരോപണവും ഇവര്‍ തള്ളിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നത് പോലെ തങ്ങള്‍ ആരുടെയെങ്കിലും തടങ്കലിലല്ല. ഇവിടെ തങ്ങള്‍ ഏറെ സ്വതന്ത്രരായി തന്നെയാണ് ചലിക്കുന്നതെന്ന് യശ്വന്തര്‍ എംഎല്‍എ എസ് ടി സോമശേഖറും പറഞ്ഞു. പണവും കസേരയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന ആരോപണവും ഇവര്‍ തള്ളി. ദൈവകൃപയാല്‍ ആവശ്യത്തിന് പണമുണ്ടെന്നും അതുകൊണ്ട് പണം കണ്ട് മഞ്ഞളിക്കുന്നവരല്ല തങ്ങളെന്നും ബി സി പാട്ടീലും പറയുന്നു.
ഇന്നത്തെ വിശ്വാസവോട്ടെന്ന കടമ്പ താണ്ടി ഭരണം ഉറപ്പിക്കാമെന്നു തന്നെയാണ് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം കരുതുന്നത്. അതേസമയം കുമാരസ്വാമി സര്‍ക്കാരിന്റെ 13 മാസത്തെ ഭരണത്തിനു തിരശീലയിടാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള പ്രതിപക്ഷവും അവസാന തന്ത്രങ്ങള്‍ മെനയുന്ന തിരക്കില്‍. വിമതര്‍ക്കുള്ള വിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതിയും ശ്രദ്ധാകേന്ദ്രം. െവെകിട്ട് അഞ്ചിനു മുമ്പ് വോട്ടെടുപ്പ് നടത്തണമെന്നു ഗവര്‍ണര്‍ വാജുഭായ് വാല എച്ച്.ഡി. കുമാരസ്വാമിയോട് ആവശ്യപ്പെട്ടു.
ഇന്നു നിശ്ചയിച്ചിരിക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഫലം ഭരണപക്ഷത്തിന് അനുകൂലമായിരിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എച്ച്.കെ. പാട്ടീല്‍ വിശ്വാസം പ്രകടിപ്പിച്ചു. കുമാരസ്വാമി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് തങ്ങളാണു പ്രമേയം അവതരിപ്പിച്ചത്. അതില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്. മുംെബെയിലുള്ള വിമത എം.എല്‍.എമാര്‍ മടങ്ങിയെത്തുമെന്നാണു കരുതുന്നത്. വിപ്പ് വിഷയത്തിലെ അവ്യക്തത സുപ്രീം കോടതി പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും പാട്ടീല്‍ പറഞ്ഞു.
from mangalam.com https://ift.tt/2SstHum
via IFTTT
No comments:
Post a Comment