ന്യൂഡൽഹി: കായികതാരം അഞ്ജു ബോബി ജോർജിന് ബി.ജെ.പി.യിൽ അംഗത്വം നൽകിയിട്ടില്ലെന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അഞ്ജുവിന്റെ കായിക അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് അവർ വന്നതെന്നു മന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം ബെംഗളൂരുവിൽ നടന്ന ബി.ജെ.പി. അംഗത്വ വിതരണച്ചടങ്ങിന് അഞ്ജു ബോബി ജോർജ് എത്തിയതും പാർട്ടി പതാക കൈയിലേന്തിയതും വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. “കായിക അക്കാദമിയുടെ കാര്യം സംസാരിക്കാനായാണു അഞ്ജു എത്തിയത്. ഞാൻ അപ്പോൾ വേദിയിലായിരുന്നതിനാൽ അവിടെയിരുന്നു സംസാരിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന എല്ലാവരെയും സ്വാഗതം ചെയ്ത കൂട്ടത്തിൽ അഞ്ജുവിനെയും പതാകനൽകി പാർട്ടിപ്രവർത്തകർ സ്വീകരിച്ചു. അതാണ് അംഗത്വവിതരണമായി തെറ്റിദ്ധരിച്ചത്. അംഗത്വം നല്കിയാൽ രസീതും നൽകും. അതൊന്നുമുണ്ടായിട്ടില്ല”- മുരളീധരൻ പറഞ്ഞു. content highlights:v muraleedharan on anju bobby georges bjp joining controversy
from mathrubhumi.latestnews.rssfeed https://ift.tt/2Xujzac
via
IFTTT
No comments:
Post a Comment