ന്യൂഡൽഹി: ബജറ്റ് വിമാനയാത്രക്കമ്പനിയായ 'ഗോ എയർ' കണ്ണൂരിൽ നിന്നു ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു നേരിട്ടും തിരിച്ചുമുള്ള രണ്ടു സർവീസുകൾ തുടങ്ങും. ഇതടക്കം ഏഴു പുതിയ അന്താരാഷ്ട്ര യാത്രാ റൂട്ടുകളിൽ ജൂലായ് 19 മുതൽ കമ്പനി സർവീസ് തുടങ്ങും. ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു ഗോ എയർ ആദ്യമായാണു സർവീസാരംഭിക്കുന്നത്. നിലവിൽ കണ്ണൂരിൽ നിന്ന് അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കു ഗോ എയറിനു നേരിട്ടുള്ള സർവീസുകളുണ്ട്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് അബുദാബി, മസ്കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കു ദിവസേന സർവീസുകളാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ബെംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിൽ നിന്ന് മാലെദ്വീപിലേക്കും ഫുക്കെറ്റിലേക്കും സർവീസുകളുണ്ട്. 7.2 കോടി യാത്രക്കാരാണ് ഇതുവരെ ഗോ എയർ സർവീസുകൾ ഉപയോഗിച്ചത്. രണ്ടു വർഷത്തിനകം ഇതു 10 കോടിയിലെത്തിക്കാനാണുദ്ദേശിക്കുന്നതെന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജെ. വാഡിയ അറിയിച്ചു. content highlights:go air direct service from kannur to dubai and kuwait
from mathrubhumi.latestnews.rssfeed https://ift.tt/2Xyj8vJ
via
IFTTT
No comments:
Post a Comment