കോട്ടയം: കെവിനെ കൊല്ലുമെന്ന തരത്തില്‍ ഒന്നാം പ്രതി ഷാനു ചാക്കോ അയച്ച വാട്‌സ്‌ആപ് സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നു പ്രതിഭാഗം. പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച തെളിവുകളില്‍ വൈരുധ്യമുണ്ടെന്നും പ്രതിഭാഗം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചു.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ സേന്ദശം ആധികാരികമായി സ്വീകരിക്കാന്‍ കഴിയില്ല. പപ്പ കുവൈത്ത് എന്ന അക്കൗണ്ടില്‍നിന്നാണു സന്ദേശം പോയെതങ്കില്‍ അതു പരിശോധിക്കണം.
കേസിലെ സാക്ഷിയായ ലിജോയുടെ ഫോണ്‍ പരിശോധിക്കുന്ന കാര്യത്തിലും വീഴ്‌ചയുണ്ട്. ഫോണ്‍ പാറ്റേണ്‍ ലോക്കാണെന്നാണ് അന്വേഷണസംഘം കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഫോണ്‍ കണ്ടെടുത്തപ്പോള്‍ തൊണ്ടി മഹസറില്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലാക്കിയെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ലോക്ക് തുറക്കാന്‍ കഴിയാത്ത ഫോണില്‍ ഫ്‌ളൈറ്റ് മോഡ് എങ്ങനെയാണ് ആക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.
മാന്നാനത്തെ നിരീക്ഷണ ക്യാമറയില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെന്ന വാദത്തിലും കഴമ്പില്ല. ഇക്കാര്യത്തില്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയ ഫോറന്‍സിക് ലാബ് അധികൃതര്‍ പറഞ്ഞത്, രാത്രിയിലെ വീഡിയോ ദൃശ്യത്തില്‍നിന്നു നിശ്‌ചലദൃശ്യങ്ങള്‍ വേര്‍തിരിച്ചു സൂക്ഷ്‌മമായി പരിശോധിച്ചു കൃത്യത വരുത്താന്‍ പ്രയാസമുണ്ടെന്നാണ്.
എന്നാല്‍, വാദം തുടങ്ങിയശേഷമാണ് നിശ്‌ചലദൃശ്യം വേര്‍തിരിച്ചെടുക്കാമെന്ന പുതിയ റിപ്പോര്‍ട്ട് നല്‍കിയതെന്നും അതിനാല്‍ പ്രതികളുടെ വാഹനം നിരീക്ഷണക്യാമറയില്‍ തെളിഞ്ഞെന്ന വാദം വിശ്വസനീയമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗം വാദം ഇന്നു പൂര്‍ത്തിയാകും.
from mangalam.com https://ift.tt/2y51bFV
via IFTTT
No comments:
Post a Comment