നെടുങ്കണ്ടം കസ്‌റ്റഡി മരണം , മുന്‍ എസ്‌.പിയെ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 23, 2019

നെടുങ്കണ്ടം കസ്‌റ്റഡി മരണം , മുന്‍ എസ്‌.പിയെ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്‌

നെടുങ്കണ്ടം: റിമാന്‍ഡ്‌ പ്രതി രാജ്‌കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ഇടുക്കി മുന്‍ എസ്‌.പി: കെ.ബി. വേണുഗോപാലിനെ ക്രൈംബ്രാഞ്ച്‌ അന്വേഷണസംഘം ചോദ്യംചെയ്യും. അറസ്‌റ്റിലായ ഒന്നാം പ്രതി എസ്‌.ഐ: കെ.എ. സാബുവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു വേണുഗോപാലിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തയാറെടുക്കുന്നത്‌. രാജ്‌കുമാറിന്റെ കുടുംബം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ്‌ സി.ബി.ഐയ്‌ക്കു കൈമാറുമെന്ന ധാരണയും ക്രൈംബ്രാഞ്ചിനുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ അന്വേഷണസംഘം മുന്‍ ജില്ലാ പോലീസ്‌ മേധാവിയുടെ മൊഴിയെടുക്കാന്‍ നീക്കമാരംഭിച്ചത്‌. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ മൊഴി രേഖപ്പെടുത്തും.
12 മുതല്‍ 16 വരെ രാജ്‌കുമാറിനെ കസ്‌റ്റഡിയിലെടുത്തതും, ചോദ്യം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതും വേണുഗോപാലാണെന്ന്‌ സാബു മൊഴിനല്‍കിയിരുന്നു. രാജ്‌കുമാറിന്റെ ചിത്രവും വിലാസവും വാട്‌സ്‌ആപ്പില്‍ ജില്ലാ പോലീസ്‌ മേധാവിക്കു കൈമാറിയെന്നും സാബു പറഞ്ഞിരുന്നു.
രാജ്‌കുമാറിനെ മര്‍ദിച്ചെന്ന തെളിവ്‌ ലഭിച്ച പോലീസ്‌ ഉദ്യോഗസ്‌ഥരെയാണ്‌ നിലവില്‍ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇതിനു പുറമെ ഈ ദിവസങ്ങളില്‍ ജി.ഡി. ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്‌ഥരെയും ചോദ്യംചെയ്‌തിരുന്നു.

എസ്‌.ഐയുടെ ജാമ്യാപേക്ഷ ഇന്നത്തേക്കു മാറ്റി

തൊടുപുഴ: നെടുങ്കണ്ടം കസ്‌റ്റഡിമരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എസ്‌.ഐ: കെ.എ. സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ തൊടുപുഴ ജില്ലാ സെക്ഷന്‍സ്‌ കോടതി ഇന്നത്തേക്കു മാറ്റി. ഇന്നലെ പരിഗണിക്കുന്നതിനായാണ്‌ കഴിഞ്ഞ തവണ ജാമ്യാപേക്ഷ മാറ്റി വച്ചിരുന്നതെങ്കിലും ഇന്നലെ കേസ്‌ എടുക്കും മുമ്പേ ഇന്നത്തേക്കു മാറ്റിയതായി അറിയിക്കുകയായിരുന്നു. കഴിഞ്ഞ തവണ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ എസ്‌.ഐയുടെ കേസ്‌ ഫയലിനൊപ്പം രാജ്‌കുമാറിന്റെ സാമ്പത്തിക തട്ടിപ്പ്‌ കേസിന്റെ ഫയല്‍കൂടി ഹാജരാക്കണമെന്ന്‌ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ ശേഷമാണ്‌ ഇന്നലെ പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ ഇന്നത്തേയ്‌ക്ക്‌ മാറ്റിയത്‌. കഴിഞ്ഞ മൂന്നിന്‌ അറസ്‌റ്റിലായ സാബു ആറിന്‌ പീരുമേട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. സാബു ദേവികുളം സബ്‌ജയിലില്‍ റിമാന്‍ഡിലാണ്‌. രാജ്‌കുമാറിനെ കസ്‌റ്റഡിയില്‍ സൂക്ഷിച്ചതും അറസ്‌റ്റ്‌ ചെയ്‌തതും അന്നത്തെ എസ്‌.പിയുടെയും കട്ടപ്പന ഡിവൈ.എസ്‌.പിയുടെയും നിര്‍ദേശപ്രകാരമാണെന്നും അത്‌ അനുസരിക്കുകമാത്രമാണ്‌ താന്‍ ചെയ്‌തതെന്നും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എസ്‌.ഐ പറയുന്നുണ്ട്‌. അന്വേഷണ പുരോഗതി അതത്‌ സമയങ്ങളില്‍ മേലുദ്യോഗസ്‌ഥരെ അറിയിച്ചിരുന്നു. രാജ്‌കുമാര്‍ കസ്‌റ്റഡിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താനും കേസിലെ നാലാം പ്രതിയായ സി.പി.ഒ സജീവ്‌ ആന്റണിയും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ല. രാജ്‌കുമാറിനെതിരായ വായ്‌പാത്തട്ടിപ്പ്‌ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട്‌ പോയതായിരുന്നു. രണ്ടും മൂന്നും പ്രതികളായ എ.എസ്‌.ഐ: റെജിമോനും സി.പി.ഒ: നിയാസിനും മറ്റ്‌ പോലീസുകാര്‍ക്കുമായിരുന്നു ചുമതലയെന്നും കഴിഞ്ഞ തവണ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2Oh6soH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages