നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ മകന്റെ മര്‍ദനത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഉടുമ്പന്‍ചോല കൂക്കലാര്‍ ചൂരക്കാട്ടില്‍ ബിജു(44)വാണ് തിങ്കളാഴ്‌ച വൈകിട്ടോടെ മരിച്ചത്. ബിജുവിനെ മര്‍ദിച്ച കേസില്‍ മകന്‍ ബിബിന്‍ (അപ്പു-24) പീരുമേട് സബ്‌ജയിലില്‍ റിമാന്‍ഡിലാണ്.
കഴിഞ്ഞ 17ന് ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു സംഭവം. വീട്ടില്‍ മദ്യപിച്ചെത്തിയ ബിബിനും ബിജുവും തമ്മില്‍ വഴക്കുണ്ടായി. അതിനിടെ ബിജുവിന്റെ തലയ്‌ക്കും കാലിനും ബിബിന്‍ വിറകു കമ്പുകൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. കാലു രണ്ടായി ഒടിഞ്ഞ ബിജുവിനെ നെടുങ്കണ്ടത്തെ ആശുപത്രിയിലും തുടര്‍ന്ന് മധുര രാജാജി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയ്‌ക്കായി കൊണ്ടുപോയി.ഇടുക്കി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു. പിന്നീടാണ് ബിജു മരിച്ചത്.
ഉടുമ്പന്‍ചോല സി.ഐ. അനില്‍ ജോര്‍ജ്, എസ്.ഐ: എന്‍.ടി. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മധുരയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ബിബിനെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് ഉടുമ്പന്‍ചോല സി.ഐ. അറിയിച്ചു. സംസ്‌കാരം പിന്നീട്.
from mangalam.com https://ift.tt/2Ocpe0v
via IFTTT
No comments:
Post a Comment