കുറ്റിപ്പുറം: പുഴയിൽച്ചാടിയിട്ടും രക്ഷപ്പെട്ടയാൾ പിറ്റേന്ന് രാവിലെ തൂങ്ങിമരിച്ചനിലയിൽ. തവനൂർ മദിരശ്ശേരി ചീരക്കുഴി വിണ്ണൻചാത്ത് ജയനാ(40)ണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് പുഴയിൽച്ചാടിയെങ്കിലും ജയനെ മിനിപമ്പയിലെ ലൈഫ് ഗാർഡ് രക്ഷിച്ചിരുന്നു. ലൈഫ് ഗാർഡുമാരായ ഇബ്രാഹിമും ഹരിദാസും വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ഒരാൾ മുങ്ങിത്താഴുന്നത് കണ്ടത്. ഇരുവരുടെയും അവസരോചിതമായ ഇടപെടലാണ് വെള്ളത്തിൽ മുങ്ങിപ്പോയ ജയനെ രക്ഷപ്പെടുത്തിയത്. കരയ്ക്കെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. പിന്നീട്, വീട്ടിലെത്തിയ ജയൻ ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജയൻ മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷപ്പെടുത്തുകയായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയാണ്. കുറ്റിപ്പുറം പോലീസ് മൃതദേഹപരിശോധന നടത്തി. ഭാര്യ: സുനിത. മക്കൾ: സ്വാതി. നിവിഷ്ണ. content highlights:kuttippuram
from mathrubhumi.latestnews.rssfeed https://ift.tt/2NF9tPd
via
IFTTT
No comments:
Post a Comment