പാളം മുറിച്ചു കടക്കവേ പശു തീവണ്ടിയിടിച്ച് ചത്തതിന് ലോക്കോപൈലറ്റിനെ ഗോരക്ഷാപ്രവർത്തകൻ മർദിച്ചു. പശുവിന്റെ ജഡം മാറ്റുന്നതുവരെ മൂന്നു സ്റ്റേഷനുകളിൽ വെച്ച് അദ്ദേഹത്തിന് മർദനമേറ്റു വാങ്ങേണ്ടി വന്നു. ഗ്വാളിയോർ-അഹമ്മദാബാദ് സൂപ്പർഫാസ്റ്റ് തീവണ്ടിയുടെ ലോക്കോ പൈലറ്റ് ജി.എ.ജാലയാണ് ഗോരക്ഷാപ്രവർത്തകന്റെ രോഷത്തിനിരയായത്. പാഠനിലെ സിധപുരിൽ സ്റ്റേഷനിലേക്ക് വണ്ടിയെത്തുമ്പോളാണ് പശുവിനെ ഇടിച്ചത്. തീവണ്ടി നിർത്തി പരിശോധിക്കുന്നതിനിടെ യാത്രക്കാരനായ ബിപിൻസിങ് രാജ്പുത്താണ് ലോക്കോപൈലറ്റിനെ കൈയേറ്റം ചെയ്തത്. മുന്നിൽ കുടുങ്ങിയ പശുവിന്റെ ജഡം മെഹസാനയിലെത്തിയേ നീക്കം ചെയ്യാനായുള്ളൂ. അതിനു മുന്നേ കാംലി, ഉഞ്ച സ്റ്റേഷനുകളിൽ വെച്ചും രാജപുത് ഡ്രൈവറെ കൈകാര്യം ചെയ്തു. പശുവിന് മാന്യമായ സംസ്കാരം ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം. മെഹസാനയിൽ തൊഴിലാളികൾ ജഡം വെട്ടിമുറിച്ച് നീക്കം ചെയ്യാനൊരുങ്ങിയതും ഇയാൾ തടഞ്ഞു. അപ്പോഴേക്കും റെയിൽവേ പോലീസെത്തി രാജ്പുതിനെ അറസ്റ്റ് ചെയ്തു. ഗോവധത്തിന് കർശനശിക്ഷ ഉറപ്പാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ ദിവസം രാജ്കോട്ടിലെ കോടതി പശുക്കുട്ടിയെ കൊന്നയാൾക്ക് പത്തുവർഷം തടവ് വിധിച്ചിരുന്നു. Content Highlights:Train, Cow
from mathrubhumi.latestnews.rssfeed https://ift.tt/2SbETeY
via
IFTTT
No comments:
Post a Comment