തൊടുപുഴ: കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോർട്ടത്തിലെ പിഴവുകൾ കോടതിയിൽ തിരിച്ചടിയാകുമെന്ന് ഫൊറൻസിക്-നിയമവിദഗ്ധർ. കേസ് കോടതിയിലെത്തും മുമ്പുതന്നെ ഇതിനു പരിഹാരം കാണണം. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ പരിശോധിക്കുന്നതുമുതൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നതുവരെയുള്ള പരിഹാരങ്ങളാണ് വിദഗ്ധർ മുന്നോട്ടുവെക്കുന്നത്. ഫൊറൻസിക് വിദഗ്ധന്റെ നിഗമനങ്ങൾ * രാജ്കുമാറിന്റെ കേസിൽ ന്യൂമോണിയയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളില്ല. ഇടതും വലതും നെഞ്ചറകളിൽ 20, 15 മില്ലിമീറ്റർവീതം നേർത്ത ദ്രാവകം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത്രയും ചെറിയ അളവ് ദ്രാവകം കടുത്ത ന്യൂമോണിയയുടെ ലക്ഷണമായോ മരണകാരണമായോ ഉറപ്പിക്കാനാവില്ല. * രാജ്കുമാറിന്റെ പാദങ്ങളും കാൽവണ്ണയും നീരുവന്നു വീർത്തിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വൃക്കകളിൽ നീരുവന്ന് വീർത്തിട്ടുണ്ടെന്നും പറയുന്നു. വൃക്കകളുടെ ഭാരം 185 ഗ്രാം, 204 ഗ്രാം എന്നിങ്ങനെയാണ്. 130 മുതൽ 150 ഗ്രാം വരെയാണ് വൃക്കയുടെ സാധാരണ ഭാരം. ഇത് 200-നുമുകളിൽ എത്തിയെങ്കിൽ വൃക്കകൾക്ക് ക്ഷതം അല്ലെങ്കിൽ വീക്കമാണ് സൂചിപ്പിക്കുന്നത്. ഉരുട്ടൽമൂലമോ മറ്റോ പേശികളിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മയോഗ്ലോബിൻ എന്ന പ്രോട്ടീൻ വൃക്കയിൽ എത്തിച്ചേർന്നാൽ വൃക്ക തകരാറിലാവും. ആന്തരികാവയവങ്ങൾ ശാസ്ത്രീയപരിശോധനയ്ക്ക് അയക്കാത്തതുമൂലം ഇതു സ്ഥിരീകരിക്കാൻ കഴിയില്ല. രക്തവും മൂത്രവും രാസപരിശോധനയ്ക്ക് അയച്ചിരുന്നെങ്കിൽ വൃക്കയുടെ അവസ്ഥ മനസ്സിലാകുമായിരുന്നു. * പോസ്റ്റ്മോർട്ടത്തിൽ വിട്ടുപോയ കാര്യങ്ങൾ, ഒഴിവാക്കിയ പരിശോധനകൾ ഇവ കേസിന്റെ വിചാരണഘട്ടത്തിൽ നിർണായകമാകും. ഇതു പോലീസിന് അനുകൂലമാവും. അതിനാൽ കേസ് കോടതിയിലെത്തും മുമ്പുതന്നെ പരിഹാരം കണ്ടെത്തണം. 'പട്ടിമഹസർ' പോലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് -ടി. ആസഫലി 'പട്ടിമഹസർ' തയ്യാറാക്കുന്നതുപോലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കിയാൽ അതു കേസിനെ ബാധിക്കുമെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി. കസ്റ്റഡിമരണങ്ങളിൽ പ്രധാനമായും മുറിവുകളും ചതവുകളും ആധാരമാക്കിയാകും കോടതിയിലെ വിചാരണ. ഇവ മരണകാരണമാകുമോ, ഈ മുറിവുകളുണ്ടാക്കിയ പാർശ്വഫലം മരണത്തിനിടയാക്കുമോ എന്ന ചോദ്യമാകും പ്രധാനമായും കോടതി ഉന്നയിക്കുക. മുറിവുകൾ മരണത്തിനു പര്യാപ്തമല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽത്തന്നെ സൂചനയുണ്ടെങ്കിൽ അതു കേസിനെ തകർക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തിരുത്തൽ എന്നുപറഞ്ഞാൽത്തന്നെ അത് അസാധുവാകും. പോസ്റ്റ്മോർട്ടം എന്നാൽ, ഒരു മൃതദേഹത്തിന്റെ അല്ലെങ്കിൽ മരണത്തിന്റെ അന്തിമവും പരമപ്രധാനവുമായ രേഖയാണ്. അതിനുതിരുത്തലില്ല. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവുമൊക്കെ ഒരു മൃതദേഹത്തെ മുന്നിൽവെച്ചുകൊണ്ട് തത്സമയം ചെയ്യുന്ന ദിവ്യമായ പ്രവൃത്തിയാണ്. ആ മൃതദേഹം ടേബിളിൽനിന്ന് കൊണ്ടുപോയശേഷം എഴുതുന്ന ഒന്നുംതന്നെ നിലനിൽക്കുന്നതല്ല. പിന്നെ എന്തെഴുതിയാലും അത് ഫൊറൻസിക് സർജന്റെ 'ഭാവനാവിലാസം' മാത്രമാകും. ഇരയുടെ ശവസംസ്കാരത്തിനുശേഷം ഒരു ഡോക്ടർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്തുകയോ തയ്യാറാക്കുകയോ ചെയ്താൽ എന്താ അതിനർഥം? -അദ്ദേഹം ചോദിക്കുന്നു പട്ടിമഹസർ നിയമവൃത്തങ്ങളിലെ ഒരു തമാശയാണിത്. ഒരാൾ പട്ടികടിയേറ്റ് മരിക്കുന്നു. പോലീസ് പട്ടിയെ കണ്ടെത്തുന്നു. പട്ടിയുടെ കാലുകളുടെ എണ്ണവും വാലിന്റെ നീളവും രോമത്തിന്റെ നിറവുമൊക്കെ കൃത്യമായി പോലീസ് മഹസറിൽ എഴുതിവെക്കുന്നു. ഒടുവിൽ എഴുതുന്നു: 'പട്ടിയുടെ വായിൽ ഒരു പല്ലുപോലും കാണാനില്ല'. മദലൂാലൂ പഗുപതഗുപൂേഛrajkumar custodial death
from mathrubhumi.latestnews.rssfeed https://ift.tt/2L9TmXW
via
IFTTT
No comments:
Post a Comment