കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇനി ദിവസവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 9, 2019

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇനി ദിവസവും

ലോക്സഭയിൽ കോൺഗ്രസ് എം.പി.മാർ എങ്ങനെയിടപെടണമെന്നു തീരുമാനിക്കാൻ സഭ സമ്മേളിക്കുന്ന ദിവസങ്ങളിലെല്ലാം ഇനി കോൺഗ്രസ് പാർലമെന്ററി പാർട്ടി (സി.പി.പി.) യോഗം ചേരും. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിൽ ചൊവ്വാഴ്ച ചേർന്ന എം.പി.മാരുടെ യോഗത്തിലാണീ തീരുമാനം. ലോക്സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ ദിവസവും 10.30-നു സി.പി.പി. യോഗം ചേരും. ആഴ്ചയിലൊരിക്കൽ സോണിയയും രാഹുലും പങ്കെടുക്കും. ഓരോ ദിവസവും സഭയിൽവരുന്ന വിഷയങ്ങളിൽ പാർട്ടി നിലപാട് എന്താണെന്ന് അംഗങ്ങൾക്ക് വിശദീകരിക്കും. എല്ലാവരും ഏകോപനത്തോടെ പ്രവർത്തിക്കാനും മറ്റു പ്രതിപക്ഷ കക്ഷികളുമായി മികച്ച ആശയവിനിമയം ഉണ്ടാക്കാനും രാഹുൽ നിർദേശിച്ചു. എം.പി.മാർ സഭയിൽ സജീവമാകണം. മണ്ഡലത്തിലെയും സ്വന്തം സംസ്ഥാനത്തെയും വിഷയങ്ങൾക്കൊപ്പം ദേശീയവിഷയങ്ങളും ഉന്നയിക്കണം. പാർട്ടിയുടെ നയങ്ങളും പ്രകടനപത്രികയിലെ കാര്യങ്ങളും അവതരിപ്പിക്കാൻ ഊർജസ്വലതയോടെ രംഗത്തിറങ്ങണം- രാഹുൽ പറഞ്ഞു. സംസ്ഥാനതലത്തിലും മറ്റു പ്രതിപക്ഷപാർട്ടികളുമായും ഏകോപനമുണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്വം അംഗങ്ങളെ ഏൽപ്പിക്കും. ഇതിനുള്ള ചുമതലക്കാരെ വൈകാതെ തീരുമാനിക്കും. ശശി തരൂർ എം.പി. മുത്തലാഖ് വിഷയത്തിൽ പാർട്ടിനിലപാടു വിശദീകരിച്ചു. പുതുതായി വരുന്ന വിഷയങ്ങളിൽ അംഗങ്ങൾക്ക് ഈ രീതിയിൽ ഓരോ ദിവസവും മാർഗനിർദേശംനൽകും. Content Highlights:Congress, CPC


from mathrubhumi.latestnews.rssfeed https://ift.tt/2Lc10RO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages