തിരുവനന്തപുരം: 2018 ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലോ ഉരുൾപൊട്ടലിലോ വീടിനു പൂർണമായോ ഭാഗികമായോ (15 ശതമാനം മുതൽ 100 ശതമാനം വരെ) നാശനഷ്ടം സംഭവിച്ചവർക്ക് പ്രത്യുസ്ഥാനം പദ്ധതിപ്രകാരം 25,000 രൂപ അധികസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യു.എൻ.ഡി.പി. എന്നിവയുടെ സഹകരണത്തോടെയാണ് സഹായം നൽകുന്നത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലക്കാർക്ക് അപേക്ഷിക്കാം. കാൻസർ രോഗികൾ, ഡയാലിസിസ് രോഗികൾ/മാനസിക വെല്ലുവിളി നേരിടുന്നവരും കിടപ്പുരോഗികളുമായ ഭിന്നശേഷിക്കാർ, വിധവകൾ, 2018 ഓഗസ്റ്റ് 31-ന് 18 വയസ്സ് പൂർത്തിയാകാത്ത കുട്ടികളുള്ള കുടുംബനാഥകൾ എന്നിങ്ങനെയുള്ള 7300 കുടുംബങ്ങൾക്ക് മുൻഗണനാ ക്രമത്തിൽ സഹായം ലഭിക്കും. അപേക്ഷാഫോറം തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ടു ലഭിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയോ അതത് ജില്ലാ ഭരണകൂടത്തിന്റെയോ(www.sdma.kerala.gov.in) തദ്ദേശവകുപ്പിന്റെയോ സാമൂഹികനീതി വകുപ്പിന്റെയോ വെബ്സൈറ്റിൽനിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള അങ്കണവാടികളിൽ ജൂലായ് 31-നു മുമ്പ് നൽകണം. content highlights: kerala floods
from mathrubhumi.latestnews.rssfeed https://ift.tt/2S3ej7w
via
IFTTT
No comments:
Post a Comment