തിരുവനന്തപുരം: കാറുകളിൽ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്ക് ഹെൽമെറ്റും നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതസെക്രട്ടറി കെ.ആർ. ജ്യോതിലാൽ പോലീസ് മേധാവിക്കും ഗതാഗത കമ്മിഷണർക്കും കത്ത് നൽകി. സീറ്റ് ബെൽറ്റും ഹെൽമെറ്റും ഉപയോഗിക്കാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിർദേശവും ഇതിൽ പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര മോട്ടോർവാഹനനിയമപ്രകാരം സീറ്റ്ബെൽറ്റും ഹെൽമെറ്റും നിർബന്ധമാണെങ്കിലും സംസ്ഥാനത്ത് കർശനമാക്കിയിരുന്നില്ല. ഇരുചക്രവാഹനം ഓടിക്കുന്നവർക്കും കാറുകളിൽ ഡ്രൈവർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും മാത്രമാണ് സീറ്റ് ബെൽറ്റ് നിർബന്ധം. മോട്ടോർവാഹനനിയമപ്രകാരം ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാണ്. സീറ്റ്ബെൽറ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളിലെ യാത്രക്കാരെല്ലാം അവ ഉപയോഗിക്കേണ്ടതുണ്ട്. ഇവയെല്ലാം സുരക്ഷാക്രമീകരണങ്ങളാണ്. content highlights:helmet and seat belt is compulsory for back seat passengers
from mathrubhumi.latestnews.rssfeed https://ift.tt/2Lg5zKO
via
IFTTT
No comments:
Post a Comment