അര്‍ജുനെ കൊന്നതും സുഹൃത്തുക്കള്‍; കൊന്നവരെ പിടിച്ചതും സുഹൃത്തുക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 11, 2019

അര്‍ജുനെ കൊന്നതും സുഹൃത്തുക്കള്‍; കൊന്നവരെ പിടിച്ചതും സുഹൃത്തുക്കള്‍

കൊച്ചി: നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കൂട്ടുകാർ പിടിയിലായത് മറ്റു സുഹൃത്തുക്കളുടെ കൃത്യമായ അന്വേഷണത്തെ തുടർന്ന്. ജൂലായ് രണ്ടിന് അർജുനെ കാണാതായതിനെ തുടർന്ന് അടുത്ത ദിവസം അച്ഛൻ പനങ്ങാട് പോലീസിൽ പരാതി നൽകുന്നതിനു മുമ്പുതന്നെ സുഹൃത്തുക്കൾ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചിരുന്നു. ജൂലായ് മൂന്നിന് വൈകീട്ട് അർജുന്റെ അച്ഛനൊപ്പം പനങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോകാനും ഈ സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു. പോലീസിൽ പരാതി നൽകിയപ്പോൾ സമാന്തര അന്വേഷണം നടത്താൻ പോലീസും പറഞ്ഞു. ഇതോടെ സുഹൃത്തുക്കൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അർജുനെ പരിചയമുള്ളവരിൽനിന്നെല്ലാം സുഹൃത്തുക്കൾ വിവരങ്ങൾ തേടി. ജൂൺ മൂന്നിന് പുലർച്ചെ 12.13-വരെ അർജുൻ ഫോണിൽ ചാറ്റ് ചെയ്തിട്ടുണ്ട് എന്ന് ചില പരിചയക്കാർ അറിയിച്ചു. തുടർന്ന് അർജുനെ വീട്ടിൽനിന്ന് അവസാനമായി വിളിച്ചുകൊണ്ടുപോയ 17-കാരനെ സുഹൃത്തുക്കൾ ചോദ്യം ചെയ്തു. ഇതിൽനിന്നാണ് നിപിൻ പീറ്റർ അടങ്ങുന്ന സംഘത്തെ പറ്റി വിവരം ലഭിച്ചത്. തന്റെ സഹോദരന്റെ അപകട മരണത്തിന് കാരണക്കാരൻ അർജുനാണെന്ന് സുഹൃത്തുക്കളെ നിപിൻ പറഞ്ഞു വിശ്വസിപ്പിച്ചതായി അറിഞ്ഞു. തന്റെ ചേട്ടന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന് നിപിൻ പറഞ്ഞതായി കൂടി വിവരം ലഭിച്ചതോടെ അന്വേഷണം നിപിനിൽ കേന്ദ്രീകരിച്ചു. സുഹൃത്തുക്കളും അർജുന്റെ അച്ഛനും ചേർന്ന് നിപിന്റെ വീട്ടിൽ ചെന്ന് വിവരങ്ങൾ തേടി. എന്നാൽ, ഇതിൽ നിന്നെല്ലാം നിപിൻ തന്ത്രപരമായി ഒഴിഞ്ഞു മാറി. തുടർന്ന് നിപിനെയും രണ്ടാം പ്രതി റോണി റോയിയെയും അർജുന്റെ വീടിന്റെ അടുത്തേക്ക് വിളിച്ചുവരുത്തി. അർജുന്റെ സുഹൃത്തുക്കളുടെ ചോദ്യം ചെയ്യലിന്റെ രീതി മാറിയതോടെ നിപിനും റോണിയും വിരണ്ടു. തുടർന്ന് പനങ്ങാട് പോലീസിനെ വിളിച്ച് ഇവരെ ഏൽപ്പിക്കുകയും ചെയ്തു. എന്റെ മോന് ഒരുപാട് കമ്പനിക്കാരുണ്ട്. പക്ഷേ, ഇതുപോലുള്ള ചതി ചെയ്യുമെന്ന് കരുതിയില്ലെന്ന് വിദ്യൻ പറഞ്ഞു. തന്റെ മകന്റെ കൊലപാതകികളെ കണ്ടെത്തിയത് പോലീസല്ല, മറിച്ച് അവന്റെ സുഹൃത്തുക്കൾ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. Content Hight: Arjuns friends help to find convicts murder him


from mathrubhumi.latestnews.rssfeed https://ift.tt/2XGTd58
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages