തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ മാനവവിഭവശേഷി വകുപ്പിന്റെ സ്വച്ഛ്ഭാരത് സമ്മർ ഇന്റേൺഷിപ്പ് പദ്ധതിയിൽ 2018-ൽ യൂണിവേഴ്സിറ്റി, സംസ്ഥാന തലങ്ങളിൽ യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ വിദ്യാർഥികൾക്ക് പുരസ്കാരം. മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ നിഥിൻ എം.എം., ഇഷാൻ എം., അമൽ ചന്ദ്ര സി., അൽഫീന ജാഫർ, ഐശ്വര്യാ ജോസഫ്, കാർത്തികേയൻ ആർ., രക്ഷിത്, വിഷ്ണു മഹേഷ്, റിൻഷ പി. എന്നിവരാണ് സമ്മാനാർഹരായത്. സംസ്ഥാനതലത്തിൽ 50,000 രൂപയും യൂണിവേഴ്സിറ്റി തലത്തിൽ 30,000 രൂപയും പ്രശസ്തിപത്രവും അക്കാദമിക് തലത്തിൽ 2 ക്രെഡിറ്റ് പോയിന്റ് എന്നിവയാണ് അവാർഡുകൾ. നോഡൽ ഓഫീസറായ ഡോ. സജീബ് ഖാന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ നൂറു മണിക്കൂറിലധികം തിരുവനന്തപുരത്തിന്റെ ഗ്രാമീണമേഖലകളിൽ പ്രവർത്തിച്ചത്. Content Highlights:Award, university college students
from mathrubhumi.latestnews.rssfeed https://ift.tt/32kwx9m
via
IFTTT
No comments:
Post a Comment