കോഴിക്കോട്: 2015നും 18നും ഇടക്ക് കേരളത്തിലെ സാമൂഹിക ക്ഷേമ ബോർഡിന്റ കീഴിലുള്ള സേവന കേന്ദ്രങ്ങളിൽ ഫയൽചെയ്യപ്പെട്ട 18,378 ഗർഹിക പീഡന കേസുകളനുസരിച്ച്2482 സ്ത്രീകൾ ഭർതൃ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന്കണക്കുകൾ. എന്നാൽ ഇതിൽ ഒരു കേസിൽ പോലും ഭാര്യയെ ബലാത്സംഗം ചെയ്തതിന് പുരുഷനെ നിയമം ശിക്ഷിച്ചിട്ടില്ല. കുറ്റവാളിയാണെന്ന് കെണ്ടത്തിയിട്ട് പോലുമില്ല. 2018നും 19നുമിടയിലെ കണക്കുകൾ പൂർണ്ണമല്ലെങ്കിലും ലഭ്യമായവയനുസരിച്ച് 5025 ഗാർഹിക പീഡന കേസുകളിൽ 783 ഭർതൃ ബലാൽസംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് നാലു വർഷത്തിനിടെ 3265 സ്ത്രീകൾ ഭർതൃ ബലാത്സംഗത്തിനിരയായി. ഇതിൽ 2016-17ലെ കണക്കുകൾ മാത്രമാണ് പൂർണ്ണം. പ്രസ്തുത വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 6022 കേസുകളിൽ 2097 കേസുകളും മദ്യം, ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനം മൂലമുണ്ടായ ഗാർഹിക പീഡനങ്ങളാണ്. ഇതേ വർഷം 4626 സ്ത്രീകൾ ശാരീരിക ഉപദ്രവത്തിന് ഇരയായിട്ടുണ്ട്. 2015നും 2017നുമിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 12073 ഗാർഹിക പീഡനകേസുകളിൽ 4445 കേസുകളിലും മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും സ്വാധീനം ഉണ്ടായിരുന്നു. മദ്യത്തിന്റയും ലഹരിമരുന്നിന്റെയും സ്വാധീനം ഭർതൃ ബലാത്സംഗങ്ങളിൽ വലിയ ഘടകമായിട്ടുണ്ടെന്ന് സാമൂഹിക ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കൊടി പറയുന്നു. നമ്മൾ പ്രതീക്ഷിക്കുന്നതിനപ്പുറത്താണ് കണക്കുകളെന്നും അവർ പറയുന്നു. സംസ്ഥാനത്തെ മുഴുവൻ ഗാർഹിക പീഡന അഭയകേന്ദ്രങ്ങളിലെയും ഭർതൃ ബലാത്സംഗകണക്കുകൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അഭയകേന്ദ്രങ്ങൾ, ഫാമിലി കൗൺസിലിങ് സെന്ററുകൾ, കുടുംബകോടതികൾ എന്നിവയിലെ കണക്കും ഇതിലൊന്നുംപെടാത്ത, അനുഭവിച്ചവയൊന്നും തുറന്നു പറയാതെ വീടുകളിൽ കഴിയുന്ന സ്ത്രീകളുടെ കണക്കും കൂടിയാകുമ്പോൾ ബലാൽസംഗത്തിനിരയാവുന്ന ഭാര്യമാരുടെ എണ്ണം നിലവിലുള്ളതിനേക്കാൾ ഇരട്ടിയോളം വരുമെന്ന് സാമൂഹിക ക്ഷേമ ബോർഡിന്റെ ഡിവി ആക്ട് പ്രൊജക്ട് മാനേജർ മുഹമ്മദ് നിസാർ പറയുന്നു. മദ്യവും ലഹരിയും മാത്രമല്ല ആണധികാര ബോധവും ഭർതൃ ബലാൽസംഗങ്ങൾക്ക് ആക്കം കൂട്ടിയിട്ടുെണ്ടന്ന് സർവ്വേ ഫലങ്ങൾ പരിശോധിച്ചാൽ വ്യക്തമാവും. ദേശീയ കുടുംബാരോഗ്യ സർവ്വേ-4 കേരളത്തിലെ ഭർത്താക്കൻമാരെ കുറിച്ച് പറയുന്നത് • താൻ ആവശ്യപ്പെടുന്ന സമയത്ത്ഭാര്യ ലൈംഗികത നിഷേധിക്കുകയയാണെങ്കിൽ ശകാരിക്കാനും ക്ഷുഭിതനാവാനുമുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കേരളത്തിലെ 17.8% പേർ • എപ്പോഴെങ്കിലും ഭാര്യ തന്റെ ലൈംഗികാവശ്യം നിരാകരിക്കുകയാണെങ്കിൽ അവൾക്ക് നൽകേണ്ട സാമ്പത്തിക സഹായം നൽകേണ്ടതില്ലെന്ന് കരുതുന്നവരാണ് കേരളത്തിലെ 6.4% ഭർത്താക്കൻമാർ. • ഭാര്യ തന്റെ ലൈംഗികാവശ്യം നിഷേധിക്കുകയാണെങ്കിൽ അവളെ ബലാൽസംഗം ചെയ്യാൻ അവകാശമുണ്ടെന്ന്കേരളത്തിലെ 4.3 % പുരുഷൻമാരും കരുതുന്നു. • ഭാര്യ എപ്പോഴെങ്കിലും ഭർത്താവിന്റെ ലൈംഗികാവശ്യം നിഷേധിക്കുകയാണെങ്കിൽ മറ്റ് സ്ത്രീകളുമായി ലൈംഗികബന്ധം ആവാമെന്ന് കരുതുന്നവരാണ് 6.6% പുരുഷൻമാരും. • 77.6 % പുരുഷൻമാർ ഈ പ്രവൃത്തികളൊന്നും അംഗീകരിക്കുന്നവരല്ല. സ്ത്രീകൾ ഭർത്താവുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കിൽ അവളെ അടിക്കാനോ മർദ്ദിക്കാനോ അവകാശമുണ്ടെന്നുംകേരളത്തിലെ 13.7% പുരുഷൻമാർ കരുതുന്നു. 98.7% സാക്ഷരരായ പുരുഷൻമാരുള്ള കേരളത്തിലെ ഈ 13.7% പേരെയും കേരളം അവകാശപ്പെടുന്ന വിദ്യാഭ്യാസ നിലവാരവും സാക്ഷരതയും സാമൂഹിക വിദ്യാഭ്യാസവും നവ്വോത്ഥാനവും സ്വാധീനിച്ചിട്ടില്ലെന്ന് വേണം കരുതാൻ. ഭർതൃബലാത്സംഗത്തെ കുറിച്ചുള്ള പരമ്പര വായിക്കാം content highlights:Marital rapes in Kerala Statistics, Social welfare board report, domestic violence
from mathrubhumi.latestnews.rssfeed https://ift.tt/2LXukev
via
IFTTT
No comments:
Post a Comment