ചെന്നൈ: കടുത്ത വരൾച്ച നേരിടുന്ന ചെന്നൈ നഗരത്തിലേക്ക് വെള്ളവുമായി ട്രെയിൻ പുറപ്പെട്ടു. ജോലാർപ്പേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന് 25 ലക്ഷം ലിറ്റർ വെള്ളവുമായാണ് വെള്ളിയാഴ്ച രാവിലെ ട്രെയിൻ ചെന്നൈയിലേക്ക് യാത്രതിരിച്ചത്. ആദ്യട്രെയിൻ ചെന്നൈയിലെത്തുന്നതിന് പിന്നാലെ മറ്റൊരു ട്രെയിനിലും നഗരത്തിൽ വെള്ളമെത്തിക്കും. ചെന്നൈയിലെ വില്ലിവാക്കം റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ എത്തിച്ചേരുക. വെള്ളവുമായി വരുന്ന ആദ്യ ട്രെയിനിനെ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ജോലാർപ്പേട്ടയിൽനിന്ന് വില്ലിവാക്കത്ത് എത്താൻ അഞ്ചുമണിക്കൂറോളം സമയമെടുക്കും. ഓരോ യാത്രയ്ക്കും 7.5 ലക്ഷം രൂപയാണ് ചെന്നൈ മെട്രോ വാട്ടർ കോർപ്പറേഷനിൽനിന്ന് റെയിൽവേ ഈടാക്കുന്നത്. ഇതിനായി തമിഴ്നാട് സർക്കാർ ആകെ 65 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. നിലവിൽ 50 വാഗണുകൾ ഘടിപ്പിച്ച ട്രെയിനിലാണ് ചെന്നൈ നഗരത്തിലേക്ക് വെള്ളം കൊണ്ടുപോവുന്നത്. കൂടുതൽ വാഗണുകൾ ലഭിക്കുന്നമുറയ്ക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഉയർത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. Content Highlights:chennai drought; first water train left to chennai from jolarpet railway station
from mathrubhumi.latestnews.rssfeed https://ift.tt/2XCNgGi
via
IFTTT
No comments:
Post a Comment