മണ്ണുത്തി വാളയാര്‍ ദേശീയപാതയില്‍ വന്‍ ദുരിതമാണ് ജനം അനുഭവിക്കുന്നത്. ഇന്നലെ നേതാക്കളുടെ സന്ദര്‍ശനത്തോടെ ദുരിതത്തിന് ഉടന്‍ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. കേന്ദ്ര മന്ത്രി വി.മുരളീധരനും എംപിമാരായ ടി.എന്‍. പ്രതാപനും രമ്യ ഹരിദാസും നേരിട്ടെത്തി ദുരിതം മനസിലാക്കി.
ഉച്ചകഴിഞ്ഞായിരുന്നു സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ രാവിലെ മൂന്നു മണിക്കൂറോളം ഇവിടെ രൂക്ഷമായ കുരുക്ക് അനുഭവപ്പെട്ടിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്, മണ്ണുത്തി മേല്‍പാലത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതൊഴിവാക്കാന്‍ രാവിലെ 3 തൊഴിലാളികള്‍ ചാലുകള്‍ വൃത്തിയാക്കിയിരുന്നു. പട്ടിക്കാട് പീച്ചി റോഡ് ജംക്ഷനില്‍ കുഴിയടയ്ക്കലും നടത്തി. എന്നാല് ഒന്നും ഫലം കണ്ടില്ല. മാത്രമല്ല മഴ കൂടി എത്തിയതോടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്.
മണ്ണുത്തി വാളയാര്‍ ദേശീയപാതയില്‍ കുതിരാന്‍ ഭാഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തുരങ്കമടക്കമുള്ള നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും അഞ്ചിന പരിഹാര പരിപാടിയാണ് വി. മുരളീധരന്‍ നിര്‍ദേശിച്ചത്. അതിങ്ങനെ;
തുരങ്കത്തിന്റെയും റോഡിന്റെയും പണി പൂര്‍ത്തിയാകാത്തതിന്റെ കാരണം കരാര്‍ കമ്പനിക്കുള്ള സാമ്പത്തിക തടസ്സമാണ്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതിനാല്‍ നിലവില്‍ ബാങ്ക് അവര്‍ക്കു വായ്പ അനുവദിക്കുന്നില്ല. പകരം സംവിധാനമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തും.
റോഡിന്റെ അറ്റകുറ്റപ്പണിയും മണ്ണുത്തി മേല്‍പാലത്തിലെ വെള്ളക്കെട്ടും ഉടന്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ മന്ത്രിയുടെ ഓഫിസില്‍ നിന്നു നേരിട്ടു വിലയിരുത്തും.
തുരങ്കത്തിന്റെ തൃശൂര്‍ ഭാഗത്തുനിന്നുള്ള പ്രവേശന കവാടത്തെ ഭാഗത്തെ വനഭൂമി കൂറച്ചുകൂടി എടുത്ത് വീതി കൂട്ടിയാലേ യാത്ര സുരക്ഷിതമാകൂ. ദേശീയപാത അതോറിറ്റിയും വനം വകുപ്പും തമ്മില്‍ ധാരണക്കുറവുണ്ട്. തങ്ങള്‍ക്കു ലഭിച്ച സ്‌കെച്ചില്‍ ഇതു വ്യക്തമാക്കിയില്ലെന്നാണു വനംവകുപ്പ് നിലപാട്. ഇക്കാര്യത്തില്‍ സമന്വയമുണ്ടാക്കാന്‍ തിരുവനന്തപുരത്ത് ഉടന്‍ യോഗം ചേരും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹാരമായില്ലെങ്കില്‍ പൊതുമരാമത്ത്, വനംവകുപ്പു മന്ത്രിതല യോഗം വിളിക്കാന്‍ ശ്രമം നടത്തും.
തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കു റോഡ് താഴ്ത്തിയപ്പോള്‍ നിലവിലെ റോഡിന്റെ കട്ടിങ്ങിനുണ്ടായ ബലക്ഷയം ഒഴിവാക്കാന്‍ ഇപ്പോള്‍ മണല്‍ ചാക്കുകള്‍ അടുക്കിയിരിക്കുകയാണ്. ഇവിടെ ബലമുള്ള ഭിത്തി 10 ദിവസത്തിനുള്ളില്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി.
മുളയം ഭാഗത്ത് ബാക്കിയുള്ള ടാറിങ് പത്തു ദിവസത്തിനുള്ളില്‍ നടത്താന്‍ നിര്‍ദേശം നല്‍കി.
from mangalam.com https://ift.tt/2Z5MXAi
via IFTTT
No comments:
Post a Comment