മൂന്നു ജില്ലകളില്‍ ഇന്ന് റെഡ് അലെര്‍ട്ട് ; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി ; കണ്ണൂരില്‍ ഒരാളെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 21, 2019

മൂന്നു ജില്ലകളില്‍ ഇന്ന് റെഡ് അലെര്‍ട്ട് ; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി ; കണ്ണൂരില്‍ ഒരാളെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്തു ദുരിതം വിതച്ചു കാലവര്‍ഷം സജീവം. മഴ തിമിര്‍ത്തതോടെ മിക്ക ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ ജനജീവിതം ദുസഹം. രൂക്ഷമായ കടലാക്രമണത്തില്‍ തീരവാസികളും ആശങ്കയില്‍. െവെപ്പിനില്‍ തോടിനോടു ചേര്‍ന്ന സംരക്ഷണഭിത്തിയുടെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. കണ്ണൂരില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി. മഴക്കെടുതിയില്‍ കഴിഞ്ഞദിവസം കോട്ടയത്തും കൊല്ലത്തും കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.

കനത്ത മഴ പ്രതീക്ഷിക്കുന്ന കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24 ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെര്‍ട്ടുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, 24ന് മലപ്പുറം, 25ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കേരള തീരത്തേക്കു പടിഞ്ഞാറുനിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണു മുന്നറിയിപ്പ്. ഇന്നു രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 3.7 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാകാമെന്നു ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രവും അറിയിച്ചു.

കണ്ണൂര്‍, ഉളിക്കല്‍ പഞ്ചായത്തിലെ മണിക്കടവ് മാട്ടറ ചപ്പാത്ത് പാലത്തില്‍നിന്നു ജീപ്പ് പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി. മണിക്കടവ് കോളിത്തട്ട് കാരിത്തടത്തില്‍ ലിതിഷി(30)നെയാണു കാണാതായത്.ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. ഉയരം കുറഞ്ഞ ചപ്പാത്തിലൂടെ കനത്ത മഴയില്‍ വെള്ളം കവിഞ്ഞൊഴുകുന്നതു പതിവാണ്.

വെള്ളിയാഴ്ച െവെകിട്ട് കോട്ടയം, കിടങ്ങൂര്‍ കാവാലിപ്പുഴ കടവില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചേര്‍പ്പുങ്കല്‍ കളപ്പുരയ്ക്കല്‍ സെബാസ്റ്റിയന്റെ മകന്‍ മനേഷി (33) ന്റെ മൃതദേഹമാണ് പുന്നത്തുറ പള്ളിക്കര കടവില്‍നിന്ന് ഇന്നലെ കണ്ടെത്തിയത്.

കൊല്ലം നീണ്ടകരയില്‍ വള്ളം തകര്‍ന്നു കടലില്‍ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങില്‍ കരയ്ക്കടിഞ്ഞു. കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണു കരയ്ക്കടിഞ്ഞത്. ഒപ്പമുണ്ടായിരുന്ന രാജു, ജോണ്‍ ബോസ്‌കോ എന്നിവരേപ്പറ്റി വിവരമില്ല.



from mangalam.com https://ift.tt/2GnEQYx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages