അതീവ സുരക്ഷാ മേഖലകളില്‍ നുഴഞ്ഞുകയറ്റം ; പിണറായി വിജയന്റെ വസതിയിലും ഓഫീസിലും സമരക്കാരെത്തി ; ഇന്റലിജന്‍സ് വീഴ്ചയില്‍ സര്‍ക്കാരിന് അതൃപ്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 21, 2019

അതീവ സുരക്ഷാ മേഖലകളില്‍ നുഴഞ്ഞുകയറ്റം ; പിണറായി വിജയന്റെ വസതിയിലും ഓഫീസിലും സമരക്കാരെത്തി ; ഇന്റലിജന്‍സ് വീഴ്ചയില്‍ സര്‍ക്കാരിന് അതൃപ്തി

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലകളിലടക്കം അരങ്ങേറുന്ന തുടര്‍ച്ചയായ സുരക്ഷാവീഴ്ചകളില്‍ സര്‍ക്കാരിന് അതൃപ്തി. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ വസതിയിലും ഓഫീസിലും സമരക്കാരെത്തിയത് മുന്‍കൂട്ടി കാണാനാകാത്തത് ഇന്റലിജന്‍സിന്റെ പിടിപ്പുകേടാണെന്നു വിലയിരുത്തല്‍.

വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തില്‍ സമരരംഗത്തുള്ള കെ.എസ്.യു. പ്രവര്‍ത്തകരുടെ അപ്രതീക്ഷിത നീക്കങ്ങളാണു പോലീസിനും ഇന്റലിജന്‍സിനും തലവേദന സൃഷ്ടിക്കുന്നത്. അതീവസുരക്ഷാ വലയത്തിലുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലടക്കം പെണ്‍കുട്ടികളടങ്ങുന്ന പ്രക്ഷോഭകരെത്തിയത് പോലീസിന്റെയും ഇന്റലിജന്‍സിന്റെയും വീഴ്ചയായാണു സര്‍ക്കാരിന്റെ അനുമാനം. സമരക്കാരുടെ നീക്കം നേരത്തേയറിഞ്ഞു ടെലിവിഷന്‍ ചാനലുകള്‍ തല്‍സമയ സംപ്രേഷണം നടത്തുമ്പോഴാണു പാളിച്ചയെന്നതു ഗൗരവം ഇരട്ടിയാക്കുന്നു.

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപം വരെയെത്തിയ പ്രക്ഷോഭകര്‍ ഔദ്യോഗിക വസതിയായ €ിഫ് ഹൗസിലും ''നുഴഞ്ഞുകയറി''യത് സുരക്ഷാ പാളിച്ചയുടെ ഒടുവിലത്തെ ഉദാഹരണമായി. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ''കടന്നുകയറ്റ''ത്തിന്റെ മുന്‍നിരയിലെ സ്ത്രീപ്രാതിനിധ്യം മുന്‍കൂട്ടിയറിയാനും ഇന്റലിജന്‍സിനായില്ല.

അതിനാല്‍ത്തന്നെ മുന്‍കരുതല്‍ സ്വീകരിക്കാനും സാധിച്ചില്ല. മുദ്രാവാക്യം വിളിച്ചെത്തിയ വനിതാപ്രവര്‍ത്തകരെ തടയാന്‍ രണ്ടിടങ്ങളിലും വനിതാ പോലീസിന്റെ സാന്നിധ്യം വിരലിലെണ്ണാന്‍പോലും ഉണ്ടായിരുന്നില്ല. €ിഫ്ഹൗസില്‍ പ്രതിഷേധക്കാരെ നേരിടാന്‍ ആദ്യമുണ്ടായിരുന്നതു മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മാത്രം. കൂടുതല്‍ പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും അവരില്‍ വനിതാ പോലീസ് ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മന്ത്രിസഭാ യോഗ ദിവസമാണ് പ്രക്ഷോഭകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപം മുദ്രാവാക്യം വിളിച്ചെത്തിയത്. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍നിന്നുള്ള സന്ദേശത്തിനു പിന്നാലെയാണ് തൊട്ടടുത്തുള്ള കന്റോണ്‍െമന്റ് സ്‌റ്റേഷനില്‍നിന്ന് കൂടുതല്‍ വനിതാ പോലീസുകാരെത്തി അകത്തുകടന്ന പ്രവര്‍ത്തകയെ നീക്കിയത്. ഇതിനു പുറമേ പി.എസ്.സി. ആസ്ഥാനത്തും മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസിനു മുന്നിലും ആത്മഹത്യാഭീഷണി മുഴക്കി കേരള സര്‍വകലാശാല കെട്ടിടസമുച്ചയത്തിന്റെ മുകളിലും സമരക്കാരെത്തി. കേരള സര്‍വകലാശാല െവെസ് ചാന്‍സലറെ അതീവ സുരക്ഷാമേഖലയായ രാജ്ഭവനു മുന്നില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ തടഞ്ഞതു പോലീസിനു നാണക്കേടായി.

അതീവ സുരക്ഷാ മേഖലകളിലടക്കം കെ.എസ്.യു. പ്രവര്‍ത്തകര്‍ കടന്നു കയറുന്നതു കണ്ടെത്തുന്നതിലെ ഇന്റലിജന്‍സ് വീഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തനാണ്. ഇക്കാര്യം അദ്ദേഹം ഇന്റലിജന്‍സ് ഉന്നതരെ നേരിട്ട് അറിയിച്ചതായാണു സൂചന. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെപ്പറ്റി ഡി.ജി.പിയില്‍ നിന്നു മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്.



from mangalam.com https://ift.tt/2GmKJ8w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages