'കര്‍ണാടക'യില്‍ത്തട്ടി ചര്‍ച്ച മുടങ്ങി ; രാഹുലിന്റെ പകരക്കാരനായി കോണ്‍ഗ്രസ് പരിഗണിക്കുന്നത് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ; അല്ലെങ്കില്‍ യുവരക്തം വരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 8, 2019

'കര്‍ണാടക'യില്‍ത്തട്ടി ചര്‍ച്ച മുടങ്ങി ; രാഹുലിന്റെ പകരക്കാരനായി കോണ്‍ഗ്രസ് പരിഗണിക്കുന്നത് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ; അല്ലെങ്കില്‍ യുവരക്തം വരും

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി ഒഴിഞ്ഞ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് കോണ്‍ഗ്രസ് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെയല്ലെങ്കില്‍ പിന്നെ യുവരക്തത്തിനാകും മുന്‍തൂക്കം. അതേസമയം അദ്ധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും പിന്നെയും പല കാര്യങ്ങളില്‍ തന്നെ നീണ്ടു നീണ്ടു പോകുകയാണ്. നാളെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് അധ്യക്ഷനെ തീരുമാനിക്കാമെന്നായിരുന്നു ധാരണ. എന്നാല്‍, ഇതുവരെ ചര്‍ച്ച നടക്കാത്തതിനാലും കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയും കണക്കിലെടുത്ത് പ്രവര്‍ത്തകസമിതി യോഗം നീട്ടാനാണു സാധ്യത.

ഗാന്ധി-നെഹ്‌റു കുടുംബത്തില്‍നിന്ന് ഒരാളേയും അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കേണ്ടതില്ലെന്നാണ് രാഹുലിന്റെ നിര്‍ദേശം. അങ്ങനയെങ്കില്‍ പ്രിയങ്കയെ അധ്യക്ഷപദവിയിലേക്കു പരിഗണിക്കാനും കഴയില്ല. എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ നല്‍കിയ നിര്‍ദേശം. കോണ്‍ഗ്രസ് അധ്യക്ഷനായി ദളിത് വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവോ അല്ലെങ്കില്‍ യുവരക്തമോ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവും ദളിത് വിഭാഗത്തില്‍നിന്നുള്ളയാളുമായ സുശീല്‍ കുമാര്‍ ഷിന്ദേ, യുവനേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. പരിഗണിച്ചിരുന്ന ആറുപേരുകളിലൊന്നായ മീരാകുമാറിനെ ഇപ്പോള്‍ ആരും പിന്തുണയ്ക്കുന്നില്ല.

അടുത്തയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതിയില്‍ പരിചയസമ്പന്നനെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് ദളിത് വിഭാഗത്തില്‍നിന്ന് മാത്രമാവും. ഷിന്ദേയെ കൂടാതെ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, മുകുള്‍ വാസ്‌നിക് എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. യുവാവ് വേണമെന്ന നിര്‍ദേശത്തിനാണ് മുന്‍തൂക്കം ലഭിക്കുന്നതെങ്കില്‍ സച്ചിന്‍ പൈലറ്റോ ജ്യോതിരാദിത്യസിന്ധ്യയോ കോണ്‍ഗ്രസ് അധ്യക്ഷനാവും. രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പു ജയിക്കാനുള്ള അടിത്തറപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് സച്ചിന് മുന്‍തൂക്കം നല്‍കുന്നത്. മധ്യപ്രദേശിലെ ഗുണയില്‍ തോറ്റെങ്കിലും വ്യക്തിത്വവും ആജ്ഞാശക്തിയുമാണ് ജ്യോതിരാദിത്യസിന്ധ്യയെ പരിഗണിക്കുന്നതിനുള്ള കാരണങ്ങള്‍.

മേയ് 25 ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ്, പൊതുതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് രാഹുലിന്റെ മനംമാറ്റത്തിന് നേതാക്കള്‍ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാഹുല്‍ ട്വിറ്ററിലൂടെ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പകരക്കാരനെ കണ്ടെത്താതെ വഴിയില്ലെന്നായി. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ആരെയെങ്കിലും നിര്‍ദേശിക്കുകയോ ചെയ്യില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്താലും ആറു മാസത്തിനകം എ.ഐ.സി.സി. സമ്മേളനം ചേര്‍ന്ന് അംഗീകാരം നല്‍കിയാല്‍ മതിയാകും. പ്രവര്‍ത്തകസമിതി യോഗത്തിനു മുമ്പ് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തി യോഗത്തില്‍ അംഗീകാരം നേടുകയും ചെയ്യാമെന്നതായിരുന്നു ഉരുത്തിരിഞ്ഞ ഫോര്‍മുല. അതിനിടയിന്‍ കര്‍ണാടകയില്‍ വിമത നീക്കം ശക്തിപ്പെട്ടതോടെ മുതിര്‍ന്ന നേതാക്കള്‍ ബംഗളരുവിലേക്കു മാറി. ഇതോടെ അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ചര്‍ച്ചയും നിലച്ചു.

ഒരു വട്ടം മാത്രമാണ് ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ അനൗപചാരിക ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാക്കള്‍ കര്‍ണാടകയില്‍ ആയതിനാല്‍ നാളെ പ്രവര്‍ത്തകസമിതി ചേരുന്ന കാര്യത്തില്‍ ഉറപ്പില്ല. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ നയിക്കട്ടെയെന്നു വാദിക്കുന്നവര്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ക്കു പിന്നിലായി ചേരിതിരിഞ്ഞ അവസ്ഥയിലാണ്. അഹമ്മദ് പട്ടേലിനൊപ്പമുള്ള വിഭാഗമാണ് ഖാര്‍ഗെയെ പിന്തുണയ്ക്കുന്നത്.

യുവ നേതൃത്വത്തിനായി വാദമുയര്‍ന്നതോടെ സച്ചിന്‍ െപെലറ്റും ജ്യോതിരാദിത്യ സിന്ധ്യയും കച്ചമുറുക്കി. സമവായ സാധ്യതയില്‍ നറുക്ക് വീഴുമെന്നാണു മുകുള്‍ വാസ്‌നിക്കിന്റെ സ്വപ്‌നം. അശോക് ഗെലോട്ടിനെ അധ്യക്ഷനാക്കി രാജ്യസ്ഥാന്‍ മുഖ്യമന്ത്രി പദം സ്വന്തമാക്കാന്‍ സച്ചിന്‍ െപെലറ്റ് നീക്കം നടത്തുന്നതായും സൂചനയുണ്ട്. ഉത്തര്‍പ്രദേശിലെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് പടിഞ്ഞാന്‍ മേഖലയുടെ ചുമതലയുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി പദവിയില്‍നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ഈ സാഹചര്യത്തില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയില്‍നിന്ന് പ്രിയങ്കാ ഗാന്ധിയും രാജി വയ്ക്കുമെന്നാണ് സൂചന. ചികിത്സയില്‍ കഴിയുന്ന റോബര്‍ട്ട് വാധ്രയെ സന്ദര്‍ശിക്കാനായി ഈ ആഴ്ചാവസാനം രാഹുലും സോണിയയും വിദേശത്തേക്കു പോകും. അവര്‍ എന്നു തിരിച്ചെത്തുമെന്ന് വ്യക്തമല്ല. പ്രിയങ്കയും വിദേശത്താണ്. ഇതെല്ലാം പരിഗണിച്ചു മാത്രമേ പ്രവര്‍ത്തകസമിതി യോഗം ചേരുകയുള്ളൂ.



from mangalam.com https://ift.tt/30lHuFP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages