വാഷിങ്ടണില്‍ കനത്തമഴ; വൈറ്റ് ഹൗസില്‍ വെള്ളംകയറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 8, 2019

വാഷിങ്ടണില്‍ കനത്തമഴ; വൈറ്റ് ഹൗസില്‍ വെള്ളംകയറി

വാഷിങ്ടൺ: കനത്ത മഴയെതുടർന്ന് വാഷിങ്ടണിൽ വെള്ളപ്പൊക്കം. റോഡുകളിൽ വലിയ തോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയെതുടർന്നുണ്ടായ വെള്ളക്കെട്ടിൽ വാഹനത്തിൽ കുടുങ്ങിയവരെ പിന്നീട് രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് കനത്ത മഴയെ തുടർന്ന് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. വാഷിങ്ടണിൽ വാഹന, റെയിൽ ഗതാഗതം താറുമാറായി. വൈദ്യുതി വിതരണത്തെയും മഴബാധിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് പോലും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടില്ല. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിലാണ് ഭാഗികമായി വെള്ളം കയറിയത്. പോടോമാക് നദി മഴയെതുടർന്ന് കരകവിഞ്ഞതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിവരം. ചൊവ്വ, ബുധൻ ദിവസങ്ങൡും മഴയ്ക്ക് സാധ്യതപ്രവചിച്ചിട്ടുണ്ട്. Content Highligts:Roads become rivers as Washington deals with flash floods, White house partially flooded


from mathrubhumi.latestnews.rssfeed https://ift.tt/2LdBzzc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages