കര്‍ണാടക രാഷ്ട്രീയം വീണ്ടും കലങ്ങിമറിഞ്ഞതോടെ റിസോര്‍ട്ട് രാഷ്ട്രീയം വീണ്ടും സജീവം. ദ്രുതഗതിയിലുള്ള രാഷ്ട്രീയനീക്കങ്ങള്‍ക്കൊപ്പം ശ്രദ്ധമുഴുവന്‍ എം.എല്‍.എമാരെ മാറ്റിയ റിസോര്‍ട്ടുകളിലേക്കും നിശ വില്ലകളിലേക്കും സ്വകാര്യ വിമാനങ്ങളിലേക്കും മാറി. 12 വിമത എം.എല്‍.എമാരെ( കോണ്‍ഗ്രസിന്റെ ഒന്‍പത്, ജെ.ഡി.എസിന്റെ മൂന്ന്) ചാര്‍ട്ടേഡ് വിമാനത്തിലാണു മുംെബെയിലെ ആഡംബര ഹോട്ടലിലേക്കു മാറ്റിയത്. ജെ.ഡി.എസ്. തങ്ങളുടെ എം.എല്‍.എമാരെ കുടകിലെ റിസോര്‍ട്ടിലേക്കാണു മറ്റിയത്.
ബാന്ദ്ര കുര്‍ള കോംപ്ലസിക്‌സിലെ പഞ്ചനക്ഷത്ര ഹോട്ടലായ സോഫിടെലിലും ശ്രിദ്ധിയിലുമായാണ് വിമതരെ പാര്‍പ്പിച്ചിരിക്കുന്നത്. ഒരുരാത്രിക്ക് 10,000 രൂപയിലധികമാണ് മുറിവാടക. ജെ.ഡി.എസിന്റെ മുഴുവന്‍ എം.എല്‍.എമാരെയും കുടകിലെ പാഡിങ്ടണ്‍ റിസോര്‍ട്ടിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ 9,000 രൂപയിലേറെയാണു ഡീലക്‌സ്് റൂമുകള്‍ക്കു വാടക. നീന്തല്‍ക്കുളമുള്ള വില്ലകള്‍ക്ക് പ്രതിദിനം 25,000 രൂപയും നികുതിയും. ഞായറാഴ്ച ദോദബല്ലാപ്പുരിലെ റമദാ ഹോട്ടലില്‍ എം.എല്‍.എമാര്‍ക്കായി ബി.ജെ.പി. 30 മുറികള്‍ ബുക്ക് ചെയ്തിരുന്നു. അങ്ങേയറ്റം രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കണാടകയില്‍ റിസോര്‍ട്ട് രാഷ്ട്രീയം തീരെ പുതുമയല്ല. ഏറ്റവുമൊടുവില്‍ ഈ ജനുവരിയില്‍ നിയമസഭാകക്ഷി സമ്മേളനത്തിനു തൊട്ടുമുമ്പ് ബി.ജെ.പി. എം.എല്‍.എമാരെ റാഞ്ചുമെന്ന ഭയത്താല്‍ കോണ്‍ഗ്രസ് തങ്ങളുടെ അംഗങ്ങളെ റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു.
അതേ സമയം, സ്വതന്ത്ര എം.എല്‍.എ. നാഗേഷിനെ ബി.ജെ.പി. തട്ടിക്കൊണ്ടുപോയതാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി. നേതാവ് ബി.എസ്. യെദിയൂരപ്പയുടെ പഴ്‌സണല്‍ അസിസ്റ്റന്റ് സന്തോഷിന്റെ നേതൃത്വത്തിലാണു അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ ആരോപിച്ചു. നേരത്തെ സ്പീക്കറെ കാണാനെത്തിയ വിമത എം.എല്‍.എമാര്‍ക്കൊപ്പവും സന്തോഷുണ്ടായിരുന്നു. എന്നാല്‍, കൂറുമാറ്റ നീക്കത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണു ബി.ജെ.പിയുടെ പരസ്യനിലപാട്.
രോഷന്‍ ബെയ്ഗ്, എച്ച്. നാഗേഷ്... രണ്ട് എം.എല്‍.എമാര്‍കൂടി രാജി പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ ബി.ജെ.പി. കേവല ഭൂരിപക്ഷത്തിനു തൊട്ടടുത്ത്. ക്രിക്കറ്റ് ഭാഷയില്‍ ''സ്വയം ഔട്ടായ'' എം.എല്‍.എമാരുടെ രാജി ''അമ്പയറായ'' സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ അംഗീകരിച്ചാല്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ വീഴും. എന്നാല്‍, ഗവര്‍ണര്‍ വാജുഭായി വാല എന്ന തേര്‍ഡ് അമ്പയറിനെ സമീപിക്കാനുള്ള സാധ്യത ബി.ജെ.പിക്കു മുന്നിലുണ്ട്. നാഗേഷ് അടക്കമുള്ള എം.എല്‍.എമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത് ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ്. കളത്തില്‍നിന്ന് ഓടിരക്ഷപ്പെട്ട താരങ്ങള്‍ക്കു പിന്നാലെ ഓടി അവരെ തിരികെയെത്തിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ രംഗത്തുണ്ട്.
അദ്ദേഹം രാജിവച്ച എം.എല്‍.എമാരെത്തേടി മുംെബെയിലെത്തി. എന്നാല്‍, അവരെ ഗോവയിലെത്തിച്ചായിരുന്നു ബി.ജെ.പിയുടെ തിരിച്ചടി. മുംെബെ, ഗോവ... ഒടുവില്‍ ഡല്‍ഹിയും സന്ദര്‍ശിച്ച് ശിവകുമാര്‍ മടങ്ങുമ്പോള്‍ പ്രശ്‌നമെല്ലാം തീരുമെന്നാണു കോണ്‍ഗ്രസ് പറയുന്നത്. 224 അംഗ നിയമസഭയാണു കര്‍ണാടകയിലേത്. ഇവിടെ ജയിക്കാന്‍ വേണ്ടത് 113 എം.എല്‍.എമാരുടെ പിന്തുണ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 78 ഉം ജെ.ഡി.എസിന് 37 എം.എല്‍.എമാരെയാണു ലഭിച്ചത്. ബി.ജെ.പി. പക്ഷത്ത് 104 എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായി വാല ക്ഷണിച്ചത് ബി.ജെ.പി. നേതാവ് ബി.എസ്. യെദിയൂരപ്പയെയായിരുന്നു.
അര്‍ധ രാത്രിവരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണു യെദിയൂരപ്പയെ കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്നു താഴെയിറക്കിയത്. അന്ന് സ്വന്തം പക്ഷത്തെ എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ ഡി.കെ. ശിവകുമാറാണു കോണ്‍ഗ്രസിനെ സഹായിച്ചത്. പല തവണ നീണ്ട റിസോര്‍ട്ട് വാസത്തിനുശേഷം എച്ച്.ഡി. കുമാരസ്വാമി അധികാരത്തിലെത്തി. തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് മണ്ഡലത്തില്‍പോലും പോകാനാകാതെയാണ് അന്ന് എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ കഴിഞ്ഞത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ഭൂരിപക്ഷം കിട്ടിയതാണ് ഇത്തവണത്തെ മാറ്റത്തിനു കാരണം. നേരിട്ട് പാര്‍ട്ടിമാറിയാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ കുടുങ്ങും. ഇതാണു എം.എല്‍.എ. സ്ഥാനം രാജിവയ്ക്കാനുള്ള എം.എല്‍.എമാരുടെ ആവേശത്തിനു പിന്നില്‍. ഭരണ പക്ഷത്തെ 15 എം.എല്‍.എമാരാണ് ഇതുവരെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. 11 പേര്‍ സ്പീക്കര്‍ക്കു രാജിക്കത്തും നല്‍കി. ഇതോടെയാണു മന്ത്രിമാരെ രാജിവയ്പിച്ചു സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള ശ്രമം ഭരണകക്ഷി തുടങ്ങിയത്.
വിമത എം.എല്‍.എമാരെ രാജിയില്‍നിന്നു പിന്തിരിപ്പിക്കാനും അവരെ മന്ത്രിമാരാക്കി സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താനുമാണു തിരക്കിട്ടനീക്കം. ഇതിനായി നിലവിലെ 21 കോണ്‍ഗ്രസ്് മന്ത്രിമാരും ജനതാദളിന്റെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു. ഒറ്റയാഴ്ചയ്ക്കിടെ സഖ്യത്തിലെ 13 എം.എല്‍.എമാര്‍ കളംമാറിയതാണ് സര്‍ക്കാരിന്റെ നിലനില്‍പ് അപകടത്തിലാക്കിയത്. ഇവരില്‍ 11പേര്‍ രാജിക്കത്ത് എത്തിക്കുമ്പോള്‍ സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍ ഓഫീസിലുണ്ടായിരുന്നില്ല. ഇവരുടെ രാജിയില്‍ ഇന്നേ തീരുമാനമെടുക്കൂ. ഇതിനു മുമ്പ് കത്ത് പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങളാണു കോണ്‍ഗ്രസ് പയറ്റുന്നത്.
from mangalam.com https://ift.tt/2LRuK67
via IFTTT
No comments:
Post a Comment