കര്‍ണാടക എം.എല്‍.എമാരുടെ രാജി: സ്പീക്കറുടെ തീരുമാനം ഇന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 8, 2019

കര്‍ണാടക എം.എല്‍.എമാരുടെ രാജി: സ്പീക്കറുടെ തീരുമാനം ഇന്ന്

ബെംഗളൂരു: കര്‍ണാടകയില്‍ 13 വിമത എം.എല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്. 10 കോണ്‍ഗ്രസ്സ് എം.എല്‍എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്.

നിലവില്‍ മന്ത്രി പദവി വച്ച് നീട്ടിയിട്ടും ഡി.കെ ശിവകുമാര്‍ നേരിട്ടെത്തി ചര്‍ച്ചനടത്തിയിട്ടും വിമതര്‍ വഴങ്ങിയില്ലെങ്കില്‍ രാജിവച്ച എം.എല്‍.എമാരെ അയോഗ്യരാക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം. രാവിലെ 9 30ന് വിധാന്‍ സൗധിയില്‍ കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷിയോഗം ചേരും. കക്ഷിനേതാവ് സിദ്ധരാമയ്യ എല്ലാ എം.എല്‍.എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എത്താത്തവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ്സ് നീക്കം. വിമതര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ്സ് പറയുന്നു. തമിഴ്‌നാട് മോഡലില്‍ എം.എല്‍.എമാരെ അയോഗ്യരാക്കി സര്‍ക്കാരിന്റെ ആയുസ് നീട്ടാനാണ് ലക്ഷ്യം.

തമിഴ്‌നാട്ടില്‍ ടി.ടി.വി ദിനകരനൊപ്പം പോയതിന്റെ പേരില്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ കൂട്ടത്തോടെ അയോഗ്യരാക്കിയിരുന്നു. സ്പീക്കര്‍ക്കാണ് അയോഗ്യതാ നടപടി സ്വീകരിക്കാനുള്ള അധികാരമുള്ളത്. ഇതിന് പാര്‍ട്ടി ചീഫ് വിപ്പിന്റെ ശുപാര്‍ശ കത്ത് വേണം. സഭയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുകയും അത് വഴി കേവല ഭൂരിപക്ഷത്തിന്റെ കുറയ്ക്കുകയുമാണ് സംഖ്യ സര്‍ക്കാരിന്റെ ലക്ഷ്യം. പ്രതിഷേധിച്ച് നില്‍ക്കുന്ന 14 പേരില്‍ നാലോ അഞ്ചോ പേരെ ഒപ്പം കിട്ടിയാല്‍ കേവല ഭൂരിപക്ഷം തികയ്ക്കാം. ഇതിനു വേണ്ടിയാണ് കോണ്‍ഗ്രസ്സ് നേതാവ് ഡി.കെ ശിവകുമാര്‍ നേരിട്ട് മുംബൈയില്‍ എത്തിയത്.

നിലവിന്‍ രാമലിംഗ റെഢിയെ ഉപമുഖ്യമന്ത്രിയാക്കിയാല്‍ അഞ്ച് എം.എല്‍.എമാരെ തിരികെയെത്തിക്കാമെന്ന് കോണ്‍ഗ്രസ്സ് കണക്കുകൂട്ടുന്നുണ്ട്. മുഴുവന്‍ മന്ത്രിമാരേയും രാജിവപ്പിച്ച് പുനസംഘടനയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ്സും ജെ.ഡി.എസും അറിയിച്ചിട്ടും വിമതര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.



from mangalam.com https://ift.tt/2xF4IKI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages